in , , ,

രക്ഷാകവജമായി മാസ്‌ക്, കേരളത്തില്‍ ആന്റിബയോട്ടിക്കിന്റെ വില്‍പ്പന കുറഞ്ഞു

Share this story

കോവിഡ് പ്രതിരോധത്തിനായി മാസ്‌ക് നിര്‍ബന്ധമാക്കിയപ്പോള്‍ സര്‍വ സാധാരണമായിരുന്ന ജലദോശവും പനിയും തുമ്മലും കണ്ണും ത്വക്കുമായി ബന്ധപ്പെട്ട രോഗങ്ങളും വിരളമായി മാറിയതായി റിപ്പോര്‍ട്ട്. ഇതോടെ കേരളത്തില്‍ ആന്റിബയോട്ടിക് വില്‍പ്പന ഗന്യമായി കുറഞ്ഞു. കേരളത്തില്‍ പ്രതിമാസം 12000കോടി രൂപയുടെ മരുന്ന് വില്‍ക്കുന്നതായാണ് കണക്ക്.35%വും ആന്റി ബയോട്ടിക്കുകളാണ്. ആളുകള്‍ മാസ്‌ക് ധരിക്കാന്‍ ശീലിച്ചതോടെ ഇവയുടെ വില്‍പ്പന 10% താഴെ മാത്രമായി.
ഇതോടെ മരുന്ന് വില്‍പ്പന ശാലകളില്‍ സംഭരിച്ചിരുന്ന കോടികളുടെ ആന്റി ബയോട്ടിക്കുകളാണ് കാലാവധി കഴിയുന്നത്. മുന്‍ വര്‍ഷങ്ങളില്‍ മേയ് മുതല്‍ ഒക്ടോബര്‍വരെ മാസങ്ങളിലാണ് ആന്റിബയോട്ടിക് വില്‍പ്പന കൂടുതലായി നടന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആവശ്യക്കാര്‍ കുറവാണെന്ന് വ്യാപാരികള്‍ പറഞ്ഞു.
മാസ്‌കും കൈകഴുകലും സാമൂഹിക അകലവും ജീവിത ശൈലിയായതും യാത്രകള്‍ കുറഞ്ഞതുമാണ് ഇതര പകര്‍ച്ചവ്യാധികള്‍ ഗണ്യമായി കുറയാന്‍ കാരണമായതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഇതില്‍ തന്നെ മാസ്‌കാണ് മികച്ച പ്രതിരോധം ഒരുക്കുന്നതെന്നാണ് വിലയിരുത്തല്‍. ഭാവിയിലും മാസ്‌ക് ജീവിതത്തിന്റെ ഭാഗമായാല്‍ ഒട്ടേറെ രോഗങ്ങളെ അകറ്റാമെന്നും ആന്റിബയോട്ടിക് ഉപയോഗം ഒരു പരിധിവരെ ഒഴുവാക്കാമെന്നും അവര് പറയുന്നു. നിസാര രോഗങ്ങള്‍ക്ക് മെഡിക്കല്‍ സ്‌റ്റോറില്‍ നിന്നും ആന്റിബയോട്ടിക് വാങ്ങി ചികിത്സിക്കുന്ന രീതിക്കും മാറ്റം വന്നു.

വൈറസുകള്‍ ഹൃദയാഘാതത്തിനും ന്യൂറോളി പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് പഠനം

കാരുണ്യ ബെനവലന്റ് ഫണ്ട് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ഏറ്റെടുത്തു