spot_img
spot_img
HomeHEALTHരാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10,000 കടന്നു

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10,000 കടന്നു

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. 24 മണിക്കൂറിനിടെ 31 പേര്‍ മരിച്ചതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 339 ആയി. ഒരു ദിവസത്തിനിടെ 1211 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതേസമയം, 1035 പേര്‍ക്ക് രോഗം ഭേദമായി. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് നിലവില്‍ 10,363 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ 2334 പേര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.

നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണം

ആന്ധ്രാപ്രദേശ് – 432

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ – 11

അരുണാചല്‍ പ്രദേശ് – 1

അസം -31

ബീഹാര്‍ – 65

ചണ്ഡിഗഡ് – 21

ഛത്തീസ്ഗഡ് – 31

ഡല്‍ഹി – 1510

ഗോവ – 7

ഗുജറാത്ത് -539

ഹരിയാന – 185

ഹിമാചല്‍ പ്രദേശ് – 32

ജമ്മു കശ്മീര്‍ – 270

ജാര്‍ഖണ്ഡ് – 24

കര്‍ണാടക – 247

കേരളം – 379

ലഡാക്ക് – 15,

മധ്യപ്രദേശ് – 604

മഹാരാഷ്ട്ര – 2334

മണിപ്പൂര്‍ – 2

മിസോറം – 1

നാഗാലാന്‍ഡ് – 1

ഒഡീഷ – 54

പുതുച്ചേരി – 7

പഞ്ചാബ് – 167

രാജസ്ഥാന്‍ – 873

തമിഴ്നാട് – 1173

തെലങ്കാന -562

ത്രിപുര – 2

ഉത്തരാഖണ്ഡ് – 35

ഉത്തര്‍പ്രദേശ് – 558

പശ്ചിമ ബംഗാള്‍ – 190

- Advertisement -

spot_img
spot_img

- Advertisement -