in

രുചിയൂറും പൊട്ടറ്റോ ബോള്‍സ്

Share this story

ആവശ്യമുള്ള സാധനങ്ങള്‍
ബ്രഡ്- 10 എണ്ണം
ഉരുളക്കിഴങ്ങ്- 3 എണ്ണം
മുട്ട- 2 എണ്ണം
പാല്‍ – 1/4 കപ്പ്
സവാള- ഒരെണ്ണം
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്- 2 ടീ സ്പൂണ്‍
കറിവേപ്പില- ഒരു തണ്ട്
മല്ലിപൊടി- 1/2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി- 1/4 ടീസ്പൂണ്‍
മസാലപൊടി- 1/2 ടീസ്പൂണ്‍
കുരുമുളകുപൊടി- 1/2 ടീസ്പൂണ്‍
പഞ്ചസാര – ഒരു ടീസ്പൂണ്‍
റസ്‌ക് പൊടിച്ചത് – 6 എണ്ണം

തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നന്നായി വേവിച്ച് ഉടച്ചു വയ്ക്കുക. ചട്ടിയില്‍ എണ്ണ ചൂടാവുമ്പോള്‍ സവാള, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക.
സവാള വഴന്നു കഴിയുമ്പോള്‍ പൊടികള്‍ ചേര്‍ക്കുക. ശേഷം വേവിച്ച് ഉടച്ച് വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മസാല റെഡി.
എടുത്ത് വച്ചിരിക്കുന്ന പാലില്‍ പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക. ഈ പാനിയിലേക്ക് ഓരോ ബ്രഡ് ആയി മുക്കി കുതിര്‍ത്ത് പിഴിഞ്ഞ് എടുക്കുക. ഇനി ഇതിക്കേ് ഫില്ലിംഗ് വച്ചു മടക്കുക. മുട്ടയിലേക്ക് ഉപ്പും കുരുമുളകുപൊടിയും നന്നായി അടിച്ചു പതപ്പിക്കുക. ഇതിലേക്ക് ഫില്ലിംഗ് നിറച്ച് വച്ചിരിക്കുന്ന ഓരോ ബ്രഡും മുക്കുക. തുടര്‍ന്ന് റെസ്‌ക് പൊടിയില്‍ മുക്കി എണ്ണയില്‍ പൊരിച്ചെടുക്കുക.

അറിയണം നമ്മുടെ കൊച്ച് നാട്ടിലേക്ക് ലഹരി വരുന്ന വഴി

മദ്യനിരോധന സമിതി സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സത്യഗ്രഹം നടത്തി