in ,

രോഗലക്ഷണമില്ലാത്തവര്‍ കൊറോണ വൈറസ് പരത്തുന്നതെങ്ങനെ?

Share this story

വൈറസ് ബാധിതരായവരില്‍ നിന്ന് കൊറോണ വൈറസ് മറ്റ് വ്യക്തികളിലേക്ക് പടരുമെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. രോഗബാധിതര്‍ ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ പുറത്ത് വരുന്ന സൂക്ഷ്മകണികകളില്‍ കൂടിയാണ് രോഗം പകരുന്നത്. ഇത് ചുമയും തുമ്മലും പനിയുമടക്കമുള്ള രോഗ ലക്ഷണങ്ങള്‍ പ്രകടമായിട്ടുള്ളവരുടെ കാര്യം.
ഇനി രോഗലക്ഷണങ്ങളില്ലാത്തവരുടെ കാര്യത്തിലോ?രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതരും രോഗം പടര്‍ത്താമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇതങ്ങനെയാണെന്ന് അടുത്തിടെ പുറത്തിറക്കിയ ഒരു വിഡിയോയില്‍ ലോകാരോഗ്യ സംഘടന കോവിഡ്-19 ടെക്നിക്കല്‍ ഹെഡ് മരിയ വാന്‍ ഖെര്‍ഖോവും ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മൈക് റയാനും വ്യക്തമാക്കുന്നു.
രോഗബാധിതനായ എന്നാല്‍ രോഗലക്ഷണമില്ലാത്ത ഒരാള്‍ ഒരു നിശാക്ലബിലിരുന്ന് മറ്റൊരാളോട് സംസാരിക്കുകയാണെന്ന് കരുതുക. ബഹളമയമായ ആ അന്തരീക്ഷത്തില്‍ അയാള്‍ പറയുന്നത് അടുത്തിരിക്കുന്നയാള്‍ക്ക് കേള്‍ക്കാന്‍ പറ്റുന്നുണ്ടാകില്ല. അതിനാല്‍ അയാള്‍ കൂടുതല്‍ ഒച്ചയെടുത്ത് സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ അയാളുടെ മൂക്ക്, വായ, തൊണ്ട, ശബ്ദനാളം എന്നിവയുള്‍പ്പെടെയുള്ള ഇടങ്ങളില്‍ നിന്ന് വൈറസ് പുറത്തേക്ക് തെറിക്കാന്‍ സാധ്യതയുണ്ട്.
രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ കൊറോണ ബാധിച്ചവരെ സംബന്ധിച്ച കണക്കുകളൊന്നും ലഭ്യമല്ലെന്ന് ലോകാരോഗ്യ സംഘടന കോവിഡ്-19 ടെക്നിക്കല്‍ ഹെഡ് മരിയ വാന്‍ ഖെര്‍ഖോവ് പറയുന്നു.ഇവരില്‍ നിന്ന് രോഗം പകരാനുള്ള സാധ്യത വളരെ അപൂര്‍വമാണെന്ന പ്രസ്താവന നടത്തി മരിയ വാന്‍ ഖെര്‍ഖോവ് കഴിഞ്ഞ ദിവസങ്ങളില്‍ വിമര്‍ശനത്തിനിരയായിരുന്നു. ശാസ്ത്ര സമൂഹത്തില്‍ നിന്നുയര്‍ന്ന രൂക്ഷ വിമര്‍ശനത്തെ തുടര്‍ന്ന് മരിയക്ക് തന്റെ വാക്കുകള്‍ തിരുത്തേണ്ടിയും വന്നു.

ലോക്ഡൗണില്‍ ലഹരിക്കടത്ത് വര്‍ധിച്ചതായി എക്‌സൈസ് ഇന്റലിജന്‍സ്

ടോസിലിസുമാബ് ചികിത്സയിലൂടെ എറണാകുളത്ത് 83കാരി കോവിഡ് മുക്തയായി