in , ,

ലഹരിക്കെതിരേ ഒരു ലക്ഷം സൈക്കിളുകള്‍ നിരത്തിലിറക്കി

Share this story

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ. നാഷണല്‍ സര്‍വീസ് സ്‌കീം ‘ആരോഗ്യത്തില്‍ കരുതുക, ജീവിതത്തില്‍ നേടുക’ എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്തെ 310 സ്‌കൂള്‍ കേന്ദ്രങ്ങളില്‍ സംസ്ഥാന വിമുക്തി സെല്ലുമായി സഹകരിച്ച് ‘ശരിയോരം’ സൈക്ലത്തോണ്‍ സംഘടിപ്പിച്ചു.
കൗമാര ആരോഗ്യശീലങ്ങളില്‍ മദ്യം മയക്കുമരുന്ന് ലഹരിക്കെതിരേ ശരിയോരം പാലിക്കുക എന്ന സന്ദേശവുമായി 14 ജില്ലകളില്‍ 310 സ്‌കൂളുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘ശരിയോര’ത്തില്‍ ഒരു ലക്ഷം സൈക്കിളുകള്‍ പങ്കെടുത്തു. പ്രാദേശിക നാട്ടുകൂട്ടായ്മകള്‍, ക്ലബകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അണിചേര്‍ന്നു. എകൈ്സസ് വകുപ്പ് ഉദ്യോഗസ്ഥര്‍ സൈക്ലക്കോണിന് നേതൃത്വം നല്‍കി.
‘ശരിയോര’ ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഗാന്ധിപാര്‍ക്കില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഫ്ളാഗ് ഓഫ് ചെയ്തു.
മേയര്‍ കെ. ശ്രീകുമാര്‍ അധ്യക്ഷനായി. പൊതുവിദ്യാഭ്യാസ ഡറക്ടര്‍ ജീവന്‍ ബാബു, അഡീഷണല്‍ എകൈ്സസ് കമ്മീഷണര്‍ രാജീവ്, എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി. രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു.

മദ്യത്തോട് മലയാളിക്കുള്ളത് ആസ്‌ക്തിയാണെന്ന് എം മുകുന്ദന്‍

ലഹരി മരുന്നിനെതിരെ കരുതിയിരിക്കണം- മന്ത്രി സി. രവീന്ദ്രനാഥ്