in ,

ലഹരിവിറ്റ് ജീവിക്കുന്ന സര്‍ക്കാര്‍, വികസനത്തിന് പണം കണ്ടെത്തുന്നത് മദ്യം വിറ്റോ

Share this story

2018 ലെ പ്രളയം കഴിഞ്ഞപ്പോള്‍ റോഡുകള്‍ നന്നാക്കാനും ഇരകള്‍ക്ക് അടിയന്തര നഷ്ടപരിഹാരം എത്തിക്കാനുമൊക്കെയായി പണം സമാഹരിക്കാന്‍ സര്‍ക്കാര്‍ ഒരു വഴി കണ്ടുപിടിച്ചു. 100 ദിവസത്തേക്കു മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടിയില്‍ നേരിയ വര്‍ധന വരുത്തുക. അതുവഴി 200 കോടി സമാഹരിക്കുക. അങ്ങനെ ഓഗസ്റ്റ് 18 മുതല്‍ നവംബര്‍ 30 വരെ സംസ്ഥാനത്തു വിറ്റ ഓരോ മദ്യക്കുപ്പിക്കും അര ശതമാനം മുതല്‍ മൂന്നര ശതമാനം വരെ അധികം എക്സൈസ് ഡ്യൂട്ടി പിരിച്ചു ഒടുവില്‍ വരുമാനക്കണക്ക് തിട്ടപ്പെടുത്തിയപ്പോള്‍ ധനവകുപ്പ് തന്നെ ഞെട്ടിപ്പോയി. 200 കോടി അധികവരുമാനം പ്രതീക്ഷിച്ചിടത്ത് ഇതാ കിട്ടിയിരിക്കുന്നു 309 കോടി. എന്നാല്‍, നവകേരളനിര്‍മാണം ലക്ഷ്യമിട്ടു വിപണിയിലിറക്കിയ നവകേരള ലോട്ടറി വേണ്ടത്ര തുണച്ചില്ല. 225 കോടി കിട്ടുമെന്നു വിചാരിച്ചെങ്കിലും സമ്മാനഘടന ആകര്‍ഷികമല്ലാത്തതിനാല്‍ ടിക്കറ്റ് വില്‍പ്പന ഇടിഞ്ഞു. കിട്ടിയത് 40 കോടി.

എപ്പോള്‍ ഖജനാവിലേക്കുള്ള വരുമാനം കൂട്ടണമെന്നു സര്‍ക്കാരിനു തോന്നുന്നോ അപ്പോള്‍ ചെയ്യുന്ന രണ്ട് ഏര്‍പ്പാടുകളാണ് മദ്യത്തിനും ലോട്ടറിക്കും വില കൂട്ടുക എന്നത്. ഈ രണ്ടുതരം ലഹരിയോടു താല്‍പര്യമുള്ള ജനങ്ങളുടെ പോക്കറ്റിലാണ് മാറിമാറി വരുന്ന സര്‍ക്കാരുകളെല്ലാം കയ്യിട്ടു വാരുന്നത്. മദ്യത്തിനു വില കൂട്ടിയാല്‍ ആരും ചോദിക്കില്ലല്ലോ! ചോദിച്ചാല്‍, വില കൂട്ടുന്നതും വഴി മദ്യപാനം കുറയുമല്ലോ എന്ന ന്യായം സര്‍ക്കാര്‍ പറയും. അതേ സര്‍ക്കാര്‍തന്നെ ഒരു മാസം ഒന്നെന്ന കണക്കില്‍ മുക്കിനു മുക്കിനു ബാറുകള്‍ തുറന്നുകൊടുക്കുകയും ചെയ്യുന്നു. അതു ചോദ്യം ചെയ്യുമ്പോള്‍ കിട്ടുന്ന ഉത്തരം ഇതാണ്. ‘മദ്യനിരോധനമല്ല, മദ്യവര്‍ജനമാണു നമ്മുടെ നയം’

മദ്യം വാങ്ങുന്നവര്‍ ബില്ലിലേക്കു നോക്കുക. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് 212% ബീയറിന് 102%, വിദേശനിര്‍മിത വിദേശമദ്യത്തിന് 80% എന്നിങ്ങനെയാണു നികുതി നിരക്ക്. വിലയുടെ രണ്ടിരട്ടിയാണു വിദേശമദ്യത്തിന്റെ നികുതിയെങ്കിലും പലരും അറിയാത്ത കണക്ക് വേറെയുണ്ട്. ബവ്റിജസ് കോര്‍പറേഷന്‍ മദ്യക്കമ്പനികളില്‍ നിന്നു വാങ്ങുന്ന വിലയ്ക്കുമേല്‍ നികുതി, എക്സൈസ് ഡ്യൂട്ടി, ഗാലനേജ് ഫീസ് (സ്പരിറ്റിന്റെ ഉപയോഗത്തിന് എക്സൈസ് ഈടാക്കുന്നത്). ലാഭം പ്രവര്‍ത്തനച്ചെലവ് എന്നിവയൊക്കെ ചുമത്തിയ ശേഷമാണ് ഷോപ്പുകളില്‍ വില്‍പ്പനയ്ക്കു വയ്ക്കുന്നത്. അടിക്കടി നികുതി കൂട്ടുന്നുണ്ടെങ്കിലും വില്‍പ്പന ഓരോ വര്‍ഷവും റെക്കോര്‍ഡിട്ടു മുന്നേറുകയാണ്. ലഹരി വിറ്റു കിട്ടുന്ന പണയത്തിന്റെ ഒരു വിഹിതം ലഹരി നിര്‍മാര്‍ജനത്തിനായി ചെലവിടുന്നുവെന്നു സര്‍ക്കാര്‍ ന്യായം പറയുന്നുണ്ട്.

ഒരു ലിറ്ററിന് ഒരു രൂപ നിരക്കില്‍ ഇന്ധനസെസ്, ഒറ്റത്തവണ റോഡ് നികുതിയുടെ പകുതി, വായ്പകള്‍, മസാല ബോണ്ട് തുടങ്ങിയവയാണ് കിഫ്ബിയിലേക്കുള്ള വരുമാനം. ഭാവിയില്‍ ഇന്ധനസെസും മോട്ടര്‍വാഹന നികുതി വരുമാനവും കൊണ്ടു മാത്രം ഇപ്പോള്‍ കടമെടുക്കുന്ന 50,000 കോടി രൂപയും തിരിച്ചടയ്ക്കാമെന്നാണ് മന്ത്രി തോമസ് ഐസക് നല്‍കുന്ന ഉറപ്പ്.

സര്‍ക്കാര്‍ മദ്യം വില്‍ക്കുന്നത് വാങ്ങുന്നതിന്റെ പത്തിരട്ടി വിലയ്ക്ക്

ബ്രാന്‍ഡ്
(750 മില്ലിലിറ്റര്‍) വാങ്ങുന്ന വില്‍ക്കുന്ന സര്‍ക്കാരിന്
വില വില കിട്ടുന്നത്
ബേകാര്‍ഡി ക്ലാസിക് 168 രൂപ 1,240രൂപ 1,072 രൂപ
ഹണി ബീ ബ്രാന്‍ഡി 53രൂപ 560രൂപ 507രൂപ
ഓള്‍ഡ് മങ്ക്റം 72രൂപ 770 രൂപ 698രൂപ
മാന്‍ഷല്‍ ഹൗസ് ബ്രാന്‍ഡി 78 രൂപ 820രൂപ 742രൂപ
റോയല്‍ ചാലഞ്ച് വിസ്‌കി 154 രൂപ 1170 രൂപ 1016രൂപ
ഹെര്‍ക്കുലിസ്റം 64രൂപ 680 രൂപ 516 രൂപ
ഓഫീസേഴ്സ് ചോയിസ് ബ്രാന്‍ഡി61രൂപ 690രൂപ 629രൂപ
ഓഫിസേഴ്സ് ചോയ്സ്റം 62രൂപ 650 രൂപ 588 രൂപ
എംസി ബ്രാന്‍ഡി 53രൂപ 560രൂപ 507രൂപ
ഡി.എസ്.പി. ബ്ലാക് വിസ്‌കി 84 രൂപ 880രൂപ 796രൂപ

പ്രഥമ ശുശ്രൂഷ എങ്ങനെ?

സ്‌ക്കൂളുകള്‍ക്കു സമീപം ലഹരിവില്‍പന ഒരു വര്‍ഷത്തിനിടെ 4700 കേസുകള്‍