in ,

ലഹരി മരുന്നിനെതിരെ കരുതിയിരിക്കണം- മന്ത്രി സി. രവീന്ദ്രനാഥ്

Share this story

കുട്ടികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരികുരുന്നുകളുടെ ഉപയോഗം ഇന്ന് ഏറ്റവും രൂക്ഷമായ ഒരു സാമൂഹികപ്രശ്നമാണ്. പുകയിലയും ലഹരിവസ്തുക്കളും ഉപയോഗിക്കുന്നതു കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ തകര്‍ക്കകയും അവരെ ലഹരിവസ്തുക്കളുടെ അടിമകളാക്കി മാറ്റുകയും ചെയ്യുന്നു. മാനസിക വിഭ്രാന്തിയും ആക്രമണസ്വഭാവും വര്‍ദ്ധിക്കുന്നു. ജീവന്‍പോലും അപകടത്തിലാകുന്ന സാഹചര്യമുണ്ടാകും. രക്ഷിതാക്കളും അദ്ധ്യാപകരും പൊതുസമൂഹവും ഒറ്റക്കെട്ടായി മയക്കുമരുന്നു വിപത്തിനെതിരെ ശക്തമായ പ്രതിരോധം സംഘടിപ്പിക്കേണ്ടതു ഏറ്റവും പ്രധാനമാണ്. ഈ ദിശയില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു ശക്തമായ പൊതുപിന്തുണ ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസവകുപ്പിന്റെ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ ഫലവത്തായി നടപ്പിലാക്കേണ്ടതാണ്.

  1. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം ഇല്ലായ്മ ചെയ്യുന്നതിന് അദ്ധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും കൂട്ടായ്മ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണ്. ആവശ്യമെങ്കില്‍ പോലീസ്, എകൈ്സസ്, വിമുക്തി മിഷന്‍ എന്നിവയുടെ സഹായം തേടണം.
  2. എല്ലാ വിദ്യാലയങ്ങളെയും കൂടാതെ വിദ്യാലയങ്ങളുടെ 100 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളെയും ജൂവനൈല്‍ ജസ്റ്റിസ് ആക്ട് 77,80 പ്രകാരം ലഹരി വിമുക്ത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ജൂവനൈല്‍ ജസ്റ്റിസ് ആക്ട് 77,78 പ്രകാരം ഏഴ് വര്‍ഷം തടവ് ഉള്‍പ്പെടെയുള്ള കര്‍ശന നിയമന നടപടികള്‍ ഉറപ്പുവരുത്തണം.
  3. സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം എല്ലാ സ്‌കൂളുകളിലും ശക്തിപ്പെടുത്തണം. എല്ലാ സ്‌കൂളുകളിലും ഡ്രോപ്പ് ബോക്സ്/ പരാതിപ്പെട്ടി ഉണ്ടെന്ന് ഉറപ്പുവരുത്തണം. ലഹരി വിപണനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരാതികളും അറിയിക്കുന്നതിനുള്ള ഹെല്‍പ്പ് ലൈന്‍ നമ്പര്‍ എല്ലാ സ്‌കൂളുകളിലും പ്രദര്‍ശിപ്പിക്കണം.
  4. കൗണ്‍സിലിംഗ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും സെമിനാറുകള്‍, ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം തുടങ്ങിയ മാദ്ധ്യമങ്ങളുടെ സഹായത്തോടെ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും വേണം.
  5. സ്‌കൂളിലും പരിസരങ്ങളിലും നിലവില്‍ വിദ്യാര്‍ത്ഥികളല്ലാത്ത ആരെയും മതിയായ കാരണം കൂടാതെ പ്രവേശിപ്പിക്കാതിരിക്കേണ്ടതാണ്. ചുറ്റുമതില്‍ ഇല്ലാത്ത സ്‌കൂളുകളുടെ കാര്യത്തില്‍ ആവശ്യമെങ്കില്‍ ഒരു വിമുക്തഭടനെ സെക്യൂരിറ്റി ആയി നിയമിക്കേണ്ടതും സ്‌കൂളുകളില്‍ അനാവശ്യമായി ആരും പ്രവേശിക്കുന്നില്ല എന്നുറപ്പു വരുത്തേണ്ടതുമാണ്.
  6. സ്‌കൂള്‍ പരിസരത്തുള്ള കടകളും ഐസ്‌ക്രീം പാര്‍ലറുകള്‍ പോലെയുള്ള സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വിപണനം നടക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരം സ്ഥാപനങ്ങള്‍ പോലീസ്, എകൈ്സസ് വകുപ്പുകളുടെ നേതൃത്വത്തില്‍ ഇടയ്ക്കിടെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. സ്‌കൂള്‍ ഹോസ്റ്റലുകള്‍, ടോയ്ലെറ്റുകള്‍ എന്നിവയും സ്‌കൂള്‍ അധികൃതര്‍ പരിശോധന്‍യ്ക്ക് വിധേയരാക്കേണ്ടതാണ്.
  7. വിദ്യാര്‍ത്ഥികള്‍ ലഹരിവസ്തുക്കളുടെ വാഹകന്മാരാകുന്നില്ല എന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ലഹരിക്കെതിരേ ഒരു ലക്ഷം സൈക്കിളുകള്‍ നിരത്തിലിറക്കി

കേരളത്തിലേക്ക് ലഹരിയുടെ കുത്തൊഴുക്ക്: തടയാനാകാതെ അധികൃതര്‍