- Advertisement -Newspaper WordPress Theme
FEATURESdrugsലഹരി മരുന്ന് കേസ്: നടി രാഗിണി ദ്വിവേദിക്കും സുഹൃത്തിനും പൊലീസ് നോട്ടിസ്

ലഹരി മരുന്ന് കേസ്: നടി രാഗിണി ദ്വിവേദിക്കും സുഹൃത്തിനും പൊലീസ് നോട്ടിസ്

സെലിബ്രിറ്റികള്‍ ലഹരി മരുന്ന് ഉപയോഗിച്ചതിനെക്കുറിച്ചുള്ള പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി കന്നഡ നടി രാഗിണി ദ്വിവേദിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ദ്വിവേദിക്കും, സുഹൃത്തും സര്‍ക്കാര്‍ ജീവനക്കാരനുമായ രവിശങ്കറിനും ചോദ്യം ചെയ്യലിനായി ചാമരാജ്പേട്ടിലെ സിസിബി ആസ്ഥാനത്ത് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കിയിട്ടുണ്ടെന്ന് ജോയിന്റ് പൊലീസ് കമ്മിഷണര്‍ സന്ദീപ് പാട്ടീല്‍ (ക്രൈം) പറഞ്ഞു. ഇരുവരും മുന്‍പ് ചില പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നുവെന്നും മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയിക്കുന്നുവെന്നും പൊലീസ് അറിയിച്ചു.

ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കന്നഡ സിനിമാരംഗത്തെ ചില പ്രമുഖരുടെ വിവരങ്ങള്‍ ചലച്ചിത്ര സംവിധായകന്‍ ഇന്ദ്രജിത് ലങ്കേഷ് കഴിഞ്ഞ ദിവസം പൊലീസിനു കൈമാറിയിരുന്നു. അതേസമയം, മറ്റു സ്ഥലങ്ങളില്‍ നിന്ന് നഗരത്തിലേക്ക് മയക്കുമരുന്ന് കൊണ്ടുവരുന്നത് തടയുന്നതിനായി കര്‍ണാടക ആര്‍ടിസി ബസുകളിലും മറ്റു പൊതു, സ്വകാര്യ ഗതാഗതങ്ങളും ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ ‘സര്‍പ്രൈസ്’ പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചു. അതിനായി പ്രത്യേക പരിശീലനം നേടിയ ഡോഗ് സ്‌ക്വാഡിനെ ഉപയോഗിക്കുമെന്നും സന്ദീപ് പാട്ടീല്‍ അറിയിച്ചു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme