കുട്ടികളെ ലക്ഷ്യമിട്ട വന്‍തോതില്‍ മയക്കുമരുന്ന് വ്യാപാരവും ലഹരിക്കടത്തും നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസും എക്‌സൈസും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ചില കുട്ടികള്‍ ചതിക്കുഴികളില്‍ വീഴുന്നുണ്ട്. പ്രശ്‌നം അധ്യാപകര്‍ ഗൗരമായി കാണണം. ക്ലാസ് മുറികളിലെത്തുന്ന കുഞ്ഞുങ്ങളില്‍ ചിലരെങ്കിലും ലഹരിയുടെ ചതിയില്‍പ്പെട്ടവരാണ്. ഇതിനെ നേരിടാന്‍ നിയമ സംവിധാനങ്ങള്‍ മാത്രം പോരാ. വിദ്യാലയപരിസരത്തു നിന്ന് ലഹരിശക്തികളെ തുടച്ചുമാറ്റണം. ഇതിനായി ഓരോ സ്‌കൂളിലും രക്ഷാകര്‍തൃസമിതി ഇടപെടേണ്ടതുണ്ട്. കുട്ടികളുടെ 10 പേരടങ്ങുന്ന മെന്റര്‍ സംഘങ്ങളെ ഓരോ സ്‌കൂളിലും രൂപീകരിക്കണം. മെന്റര്‍ എന്നതിന്റെ ശരിയായ അര്‍ഥത്തില്‍ പ്രവര്‍ത്തിക്കുന്നവരായി അധ്യാപകരും മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
in FEATURES