in ,

ലോകാരോഗ്യ സംഘടനയുടെ ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാം

Share this story

ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന, ആരോഗ്യപ്രശ്‌നങ്ങളെ സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനുതകുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാം. ഇതിലേക്ക് 2021 ജനുവരി 30 വരെ ഷോര്‍ട്‌സ് ഫിലിം സമര്‍പ്പിക്കാം. 2018 ജനുവരി 1 നുശേഷമെടുത്തവയാകണം സൃഷ്ടികള്‍. ഏതു ഭാഷയിലുള്ള ഷോര്‍ട്ഫിലിമുകളുമാകാം. പക്ഷേ ഇംഗ്ലീഷ് സബ്‌ടൈറ്റിലുകള്‍ ഉള്‍പ്പെടുത്തിയിരിക്കണം.

ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യത്തെക്കുറിച്ചുള്ള വിദ്യാഭ്യാസവും അവബോധവും സൃഷ്ടിക്കാനാണ് ഫെസ്റ്റിവല്‍ കൊണ്ട് ലക്ഷ്യമിടുന്നത്. നിര്‍മ്മാണ കമ്പനികള്‍, പൊതു സ്ഥാപനങ്ങള്‍, എന്‍ജിഒകള്‍, കമ്മ്യൂണിറ്റികള്‍, വിദ്യാര്‍ത്ഥികള്‍, ഫിലിം സ്‌കൂളുകള്‍ എന്നിങ്ങനെ ആര്‍ക്കും ഇതില്‍ പങ്കെടുക്കാം.

ലോകാരോഗ്യ സംഘടന ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ ഹെല്‍ത്ത് ഫോര്‍ ഓള്‍ ഫിലിം ഫെസ്റ്റിവലാണിത്. മൂന്നുവിഭാഗങ്ങളായാണ് മത്സരം സംഘടിപ്പിക്കുന്നത്.

1) ആഗോള ആരോഗ്യ പ്രശ്‌നങ്ങള്‍ (യുഎച്ച്സി):

മാനസികാരോഗ്യം, സാംക്രമികേതര രോഗങ്ങള്‍, അടിയന്തിര സാഹചര്യങ്ങളുടെ ഭാഗമല്ലാത്ത സാംക്രമിക രോഗങ്ങളുമായി ബന്ധപ്പെട്ടവ.

2) ആരോഗ്യ അത്യാഹിതങ്ങള്‍:

ആരോഗ്യ അത്യാഹിതങ്ങളെക്കുറിച്ചുള്ള സിനിമകള്‍. ഉദാഹരണത്തിന് COVID-19, എബോള, ദുരന്ത നിവാരണവും യുദ്ധമേഖലകളിലെ ആരോഗ്യവും.

3) മെച്ചപ്പെട്ട ആരോഗ്യവും ക്ഷേമവും:

പോഷകാഹാരം, ശുചിത്വം, മലിനീകരണം, ലിംഗഭേദം / അല്ലെങ്കില്‍ ആരോഗ്യ ഉന്നമനം, ആരോഗ്യ വിദ്യാഭ്യാസം എന്നിവ പോലുള്ള ആരോഗ്യത്തിന്റെ പാരിസ്ഥിതികവും സാമൂഹികവുമായ നിര്‍ണ്ണയങ്ങളെക്കുറിച്ചുള്ള സിനിമകള്‍.

ഈ മൂന്ന് ഗ്രാന്‍ഡ് പ്രിക്‌സ് വിഭാഗങ്ങളില്‍ ഓരോന്നിനും 3 മുതല്‍ 8 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള ഹ്രസ്വ ഡോക്യുമെന്ററികള്‍ അല്ലെങ്കില്‍ ഫിക്ഷന്‍ ഫിലിമുകള്‍ സമര്‍പ്പിക്കാന്‍ കഴിയും. വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.

https://filmfreeway.com/HealthForAllFilmFestival

https://www.who.int/initiatives/the-health-for-all-film-festival

ചിരിയോടെ ജീവിതം കൂടെവരണമെങ്കില്‍ ദന്താരോഗ്യം പ്രധാനം

കേരളത്തില്‍ 40 വയസിനുതാഴെയും പക്ഷാഘാതസാധ്യത കൂടുന്നു; കരുതലോടെ ജീവിക്കൂ…