in , , ,

ലോക്ക് ഡൗണില്‍ വലഞ്ഞ് മദ്ധ്യവര്‍ഗ കുടുംബങ്ങള്‍

Share this story

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ കൂടുതലും വലയുന്നത് മദ്ധ്യവര്‍ഗ കുടുംബങ്ങള്‍. അണ്‍ എയ്ഡ്- സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപകര്‍, ഓഫീസ് അസിസ്റ്റന്റുമാര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍, സെയില്‍സ്മാന്‍, ബ്യൂട്ടീഷന്‍, റിസപ്ഷനിസ്റ്റ്, മൊബൈല്‍ ഫോണ്‍ കട നടത്തുന്നവര്‍ വരെ പെടും ഇക്കൂട്ടരില്‍. 5000 മുതല്‍ 15,000 വരെ ശമ്പളം വാങ്ങുന്നവരാണിവര്‍. എന്നാല്‍, രണ്ടുമാസത്തോളം അവര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. കയ്യില്‍ പണവുമില്ല. അവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമോ എന്ന് വരെ ഭയപ്പെടുന്നു.
ദരിദ്രരെയും കുടിയേറ്റ തൊഴിലാളികളെയും മാത്രമല്ല ലോക്ക് ഡൗണ്‍ ബാധിച്ചത്. മദ്ധ്യവര്‍ഗ കുടുംബങ്ങളെ വളരെയധികം ബാധിച്ചു. ഇവര്‍ക്ക് വേണ്ടത്ര ശ്രദ്ധയില്ല എന്നതാണ് ഒന്ന്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ഭക്ഷണം, റേഷന്‍, ധനസഹായം, എന്നിവ കേന്ദ്ര സര്‍ക്കാരില്‍ നിന്നോ എന്‍.ജി.ഒകളില്‍ നിന്നും മറ്റും ലഭിക്കുന്നു. മദ്ധ്യ വര്‍ഗത്തിന് ഈ സഹായം പരിമിതമാണ്. ഉദാഹരണത്തിന് വെള്ള റാഷന്‍കാര്‍ഡുള്ള കുടുംബത്തിന് തെലങ്കാന സര്‍ക്കാര്‍ 1500 രൂപ സാമ്പത്തിക സഹായവും 12 കിലോ സൗജന്യ അരിയും പ്രഖ്യാപിച്ചിരുന്നു. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ മുഖേനം ഭക്ഷണം ലഭിക്കുന്നു. വിവിധ സാമൂഹിക മത സംഘടനകള്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിനായി ക്യൂ നില്‍ക്കും.താഴ്ന്ന മദ്ധ്യവര്‍ഗം പ്രതിസന്ധിയിലാണ്. ഇവര്‍ക്ക് എന്‍.ജി.ഒ സഹായം നല്‍കുന്നതില്‍ വിമുഖത കാണിക്കുന്നു. മദ്ധ്യവര്‍ഗത്തെയും സഹായിക്കേണ്ടതാണെന്ന് ഇവര്‍ അഭിപ്രയാപ്പെടുന്നു. എന്നാല്‍ താഴ്ന്ന വര്‍ഗക്കാരെ സഹായിക്കേണ്ടതുമാണ്. അത്തരം ആളുകള്‍ എല്ലാ കുടുംബത്തിലും ഉണ്ട്. അവരെ കണ്ടെത്താനാകും-കോണ്‍ഫഡറേഷന്‍ ഒഫ് വളണ്ടിയര്‍ അസോസിയേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പറഞ്ഞു. ഈ ആളുകള്‍ക്ക് ആരുടെയും സഹായം ലഭിക്കുന്നില്ല. അവര്‍ ക്യൂവില്‍ നില്‍ക്കുന്നില്ല. അവര്‍ കഠിനാദ്ധ്വാനം ചെയ്യുന്നവരും ദിനം ജോലി ചെയ്ത് മുന്നോട്ട് പോകുന്നവരുമാണ്. ഈ പ്രതിസന്ധി അവരെ ദുര്‍ബലരാക്കി. പലര്‍ക്കും മാര്‍ച്ചിലെ ശമ്പളം പോലും ലഭിച്ചില്ലെന്നും കുറച്ചുമാസത്തേക്ക് കൂടി അവര്‍ക്ക് ശമ്പളം ലഭിച്ചേക്കില്ല.-അദ്ദേഹം പറഞ്ഞു.
കുടുംബത്തിന് താങ്ങായ പലര്‍ക്കും ജോലി ഇല്ല. ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ മറ്റുള്ളവരെക്കാളും ദരിദ്രരാണെന്ന് വിചാരിക്കാം. പക്ഷെ സൂഷ്മമായി പരിശോധിച്ചാല്‍ അവരെക്കാളും താഴ്ന്ന വരുമാനമുള്ളവരുണ്ട്. ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് മറ്റ് വരുമാന മാര്‍ഗങ്ങളും ഉണ്ടായിരിക്കാം. അവരുടെ ഭാര്യമാര്‍ വീട്ട് ജോലിക്ക് പോകുന്നവരോ കൂലിപ്പണിക്കോ പോകുന്നവരായിരിക്കും. അവരുടെ കുട്ടികളില്‍ ഒരാളെങ്കിലും മെക്കാനിക്കായി ജോലി ചെയ്യുന്നവരായിരിക്കാം. അത്തരം ഒരു കുടുംബത്തിന്റെ വരുമാനം 25,000വും മദ്ധ്യവര്‍ഗത്തിന്റേത് 15,000 ആയിരിക്കും.ഇത്തരത്തിലുള്ള കുറച്ച് വിഭാഗങ്ങളെ സഹായിച്ചതായും ഡയറക്ടര്‍ പറയുന്നു. താഴ്ന്ന മദ്ധ്യവര്‍ഗത്തെ തെലങ്കാനയിലെ സ്റ്റുഡന്റ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്.ഐ.ഒ)സെക്രട്ടറി സഹായിക്കുന്നുണ്ട്. മറ്റ് ആളുകളേക്കാളും കൂടുതല്‍ ഗുരുതരമായ ബുദ്ധിമുട്ട് അവര്‍ അനുഭവിക്കുന്നുണ്ടാകും. നമ്മള്‍ അവരെ തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡിന് മുന്നില്‍ പകച്ച് അമേരിക്ക; 24 മണിക്കൂറിനിടെ 2300ലേറെ മരണം

രോഗികളുടെ എണ്ണം കൂടുതല്‍, ലോക്ക് ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ട് ആറ് സംസ്ഥാനങ്ങള്‍ രംഗത്ത്