ശരീരത്തിന്റെ ഏതു ഭാഗത്തുള്ള കൊഴുപ്പിനേക്കാളും പോകുവാന്‍ ബുദ്ധിമുട്ടുള്ള കൊഴുപ്പ് വയറ്റിലേതാണ്. ശരീരഭംഗിയെ ബാധിയ്ക്കുക മാത്രമല്ല, ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുകയും ചെയ്യുന്ന ഒന്നാണ് വയറ്റിലെ കൊഴുപ്പ്. വയറ്റിലെ കൊഴുപ്പൊഴിവാക്കാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ച് അറിഞ്ഞിരിയ്ക്കൂ.
- പഞ്ചസാര
വയറ്റിലെ കൊഴുപ്പൊഴിവാക്കാനുള്ള ഒരു പ്രധാന വഴി പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുകയെന്നതാണ്. മധുരം ഉപേക്ഷിയ്ക്കുകയെന്ന ചുരുക്കത്തില്‍ പറയാം. ഇവയടങ്ങിയ ഭക്ഷണങ്ങള്‍ ഉപേക്ഷിയ്ക്കുക. - വെജിറ്റേറിയന്‍ ഭക്ഷണം
നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വയറ്റിലെ കൊഴുപ്പു കൂട്ടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതുപേക്ഷിച്ച് വെജിറ്റേറിയന്‍ ഭക്ഷണത്തിലേയ്ക്കു തിരിയുക. - വ്യായാമങ്ങള്‍
ദിവസം അര മണിക്കൂര്‍ മുതല്‍ 1 മണിക്കൂര്‍ എങ്കിലും വ്യായാമങ്ങള്‍ ചെയ്യുക. വയര്‍ കുറയാന്‍ സഹായിക്കുന്ന ക്രഞ്ചസ് മുക്കാല്‍ മണിക്കൂറെങ്കിലും വേണം. ഇത് ഫലം നല്‍കും. - പ്രോട്ടീന്‍
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളെ വിഘടിപ്പിയ്ക്കാന്‍ ശരീരത്തിന് കൊഴുപ്പുപയോഗിയ്ക്കേണ്ടി വരും. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുക. ഇത് വയര്‍ കുറയാന്‍ സഹായിക്കും. - ചെറുനാരങ്ങാവെള്ളം
ചെറുനാരങ്ങാവെള്ളം കുടിയ്ക്കുക. ഇത് വയറ്റിലെ കൊഴുപ്പൊഴിവാക്കാന്‍ സഹായിക്കുന്ന ഒരു വഴിയാണ്. - ഉപ്പ്
ഉപ്പ് കൂടുതല്‍ കഴിയ്ക്കുന്നത് തടി കൂടുതലാക്കും. ഇത് ശരീരത്തില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ ഇട വരുത്തും. ശരീരം തടിച്ചതായി തോന്നുതും - വെള്ളം
വയറ്റിലെ കൊഴുപ്പു നീക്കാനുള്ള ഒരു മാര്‍ഗമാണ് ധാരാളം വെള്ളം കുടിയ്ക്കുകയെന്നത്. ഇതുവഴി ശരീരത്തിലെ വിഷാംശം, കൊഴുപ്പ് എന്നിവ നീക്കും. - സാലഡുകള്‍
സാലഡുകള്‍ ധാരാളം കഴിയ്ക്കുക. ഇത് വയറ്റിലെ കൊഴുപ്പൊഴിവാക്കാനുള്ള നല്ലൊരു വഴിയാണ്. ഭക്ഷണത്തിന്റെ അളവു കുറയ്ക്കാനും അതേ സമയം വിശപ്പു കുറയ്ക്കാനും ഇത് സഹായിക്കും. - നേരത്തേയുള്ള അത്താഴം
വയര്‍ കുറയ്ക്കുന്നതില്‍ ഒരു പ്രധാന കാര്യമാണ് നേരത്തേയുള്ള അത്താഴം. കിടക്കാന്‍ പോകുന്നതിന് 2 മണിക്കൂര്‍ മുമ്പ് പോഷകസമ്പന്നമായ അത്താഴം കഴിക്കുന്നത് മികച്ച ഫലം നല്കുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. - പഴങ്ങള്‍
ഓരോ കാലത്തും ലഭ്യമാകുന്ന പഴങ്ങള്‍ ആഹാരത്തിലുള്‍പ്പെടുത്തുക. ധാരാളം ഫൈബര്‍ അടങ്ങിയ പഴങ്ങള്‍ മികച്ച ദഹനത്തിനും, ദഹന ശേഷമുള്ള ഭക്ഷണാവശിഷ്ടങ്ങളെ പുറന്തള്ളാനും സഹായിക്കും. - ഗോതമ്പ്
ചോറിന് പകരം ഗോതമ്പിലേയ്ക്കു തിരിയുക. അരിഭക്ഷണം കുറക്കുക - ബെറികള്‍
ബെറികള്‍ കഴിയ്ക്കുക. ഇവ വയറ്റിലെ കൊഴുപ്പലിയിച്ചു കളയും. - സോഡ
സോഡ കുടിയ്ക്കുന്ന ശീലമുണ്ടങ്കില്‍ ഇത് ഒഴിവാക്കുക. ഇത് വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്നു. - നല്ല ഉറക്കം
നല്ല ഉറക്കം പ്രധാനം. ഇത് ഹോര്‍മോണ്‍ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ പ്രധാനമാണ്. - സ്ട്രെസ്
സ്ട്രെസ് പോലുള്ളവയെ നീക്കി നിര്‍ത്തുക. സ്ട്രെസ് ഹോര്‍മോണ്‍ ശരീരത്തിന്റെ തടിയ്ക്കൊപ്പം വയറ്റിലെ കൊഴുപ്പും വര്‍ദ്ധിപ്പിയ്ക്കും. - മസാലകള്‍
ഭക്ഷണത്തില്‍ കൂടുതല്‍ മസാലകള്‍ ഉള്‍പ്പെടുത്തുക. ഇത് വയറ്റിലെ കൊഴുപ്പൊഴിവാക്കാന്‍ സഹായിക്കും. - നട്സ്
സ്നാക്സ് ശീലം പാടെ ഒഴിവാക്കുക. പകരം നട്സ് കഴിയ്ക്കാം. വയര്‍ കുറയാന്‍ ഇത് സഹായിക്കും. - നടക്കുക
ഭക്ഷണം കഴിഞ്ഞ ഉടന്‍ കിടയ്ക്കുകയോ ഇരിയ്ക്കുകയോ ചെയ്യരുത്. അല്‍പം നടക്കാം.