നിശബ്ദ്ധനായ കൊലയാളി എന്നാണ് കാർബൺ മോണോക്‌സൈഡിനെ അറിയപ്പെടുന്നത്. കാർബൺ മോണോക്‌സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേരുമ്പോൾ കാർബോക്‌സിഹീമോഗ്ലോബിൻ(COHb) എന്ന പദാർഥം ഉണ്ടാവുന്നു, ഈ പദാർഥം ഓക്‌സിജൻ ശ്വാസകോശത്തിൽനിന്നും പേശികളിലെത്തിക്കുന്നത് തടയുന്നു. കേരളത്തിൽ ഉൾപ്പടെ നിരവധി പേർ കാർബൺ മോണോക്‌സൈഡ് ശ്വസിച്ച് മരിച്ചിട്ടുണ്ട്.
സിനിമ- സീരിയൽ നടൻ വിനോദ് തോമസിന്റെ മരണം കാർബൺ മോണോക്‌സൈഡ് ശ്വസിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണ കാരണം വ്യക്തമായത്. സ്റ്റാർട്ട് ചെയ്ത കാറിൽ എസി ഓണാക്കിയിട്ട ശേഷം ഗ്ലാസ് പൂട്ടി വിനോദ് ഇരിക്കുകയായിരുന്നു.
2020 ൽ കേരളത്തിൽ നിന്നുള്ള എട്ട് വിനോദ സഞ്ചാരികൾക്കാണ് നേപ്പാളിലെ റിസോർട്ടിൽ ഉറക്കത്തിനിടയിൽ ജീവൻ നഷ്ടമായത്. കടുത്ത തണുപ്പിനെ അതിജീവിക്കാൻ മുറിയിൽ പ്രവർത്തിപ്പിച്ചിരുന്ന ഹീറ്ററിൽ നിന്നുണ്ടായ വാതക ചോർച്ചയാണ് മരണത്തിനു കാരണമായത്. മലയാളികളായ എട്ടുപേർക്ക് അന്യനാട്ടിൽ ജീവൻ നഷ്ടപ്പെടുത്തിയ ആ വാതകത്തിന്‍റെ പേരും കാർബൺ മോണോക്സൈഡ് എന്നു തന്നെയാണ്
വായുവിനെ അപേക്ഷിച്ച് വ കാര്‍ബണ്‍ അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ ഭാഗികമായ ഓക്‌സീകരണം നടക്കുന്ന സമയത്ത് കാര്‍ബണ്‍ ഡയോക്‌സൈഡ് ഉണ്ടാക്കാന്‍ ആവശ്യമായ ഓക്‌സിജന്‍ ഇല്ലെങ്കിലാണ് കാര്‍ബണ്‍ മോണോക്‌സൈഡ് ഉണ്ടാവുന്നത്. ഭൗമാന്തരീക്ഷത്തില്‍ വളരെ ചെറിയ അളവിലാണ് കാര്‍ബണ്‍ മോണോക്‌സൈഡ് കാണപ്പെടുന്നത്. വീടുകളില്‍ 0.5 പിപിഎം മുതല്‍ 5 പിപിഎം വരെയും ഗ്യാസ് അടുപ്പുകള്‍ക്ക് സമീപം 5 മുതല്‍ 30 പിപിഎം വരെ അളവിലും ഈ വിഷവാതകം കാണപ്പെടുന്നു. കാര്‍ബണ്‍ മോണോക്‌സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേരുമ്പോള്‍ കാര്‍ബോക്‌സിഹീമോഗ്ലോബിന്‍ (സിഒഎച്ച്ബി) എന്ന പദാര്‍ഥം ഉണ്ടാകുകയും ഇത് ഓക്‌സിജന്‍ ശ്വാസകോശത്തില്‍നിന്നും പേശികളിലെത്തിക്കുന്നത് തടയുന്നു.
പല തരത്തിലുള്ള കാർബൺ മോണോക്സൈഡ് അലാമുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. തണുപ്പുള്ള സ്ഥലങ്ങളിൽ ഹോട്ടലുകൾ ബുക്ക് ചെയ്യുമ്പോൾ, റൂമുകളിൽ കാർബൺ മോണോക്സൈഡ് അലാമുകൾ ഉണ്ടോ എന്ന് ഫോൺ ചെയ്തോ, ഇമെയിൽ അയച്ചോ ചോദിക്കാം. ഉണ്ടെങ്കിൽ അവയുടെ ബ്രാൻഡ്, ഇപ്പോൾ പ്രവർത്തനക്ഷമമാണോ എന്നും കൂടി അന്വേഷിക്കാം. നിങ്ങൾ ഹോട്ടൽ ഉടമകൾ ആണെങ്കിൽ എല്ലാ ഗസ്റ്റ് റൂമുകളിലും കാർബൺ മോണോക്സൈഡ് അലാമുകൾ ഫിറ്റ് ചെയ്യാൻ ശ്രദ്ധിക്കുക.കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാല്‍ കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം ഉറപ്പാണ്. ഒരാള്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുന്നതു പോലെ തന്നെയാണ് ഈ വിഷവാതകം ശ്വസിക്കുന്നതും. അതേ ലക്ഷണങ്ങള്‍ തന്നെയാകും കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിക്കുമ്പോഴും പ്രകടമാകുക.