- Advertisement -Newspaper WordPress Theme
FEATURESവിദേശത്ത് നിന്നും ഇന്ന് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന ആയിരത്തോളം പേരെ ഉടനടി നിരീക്ഷണകേന്ദ്രങ്ങളിലേക്ക് മാറ്റാനൊരുങ്ങി സര്‍ക്കാര്‍

വിദേശത്ത് നിന്നും ഇന്ന് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന ആയിരത്തോളം പേരെ ഉടനടി നിരീക്ഷണകേന്ദ്രങ്ങളിലേക്ക് മാറ്റാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങുന്ന ആയിരത്തിലധികം പേരെ ഉടനടി ബസ്സുകളില്‍ നിരീക്ഷണകേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍. അമ്പത് ബസ്സുകള്‍ ഇതിനായി സജ്ജമാക്കാനും എല്ലാ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരോടും ഡി.എം.ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് വിദേശത്ത് നിന്ന് എത്തുന്നവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. തിരുവനന്തപുരത്തിന് പുറമേ മറ്റ് വിമാനത്താവളങ്ങളിലും ഇത് നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇതിനായി കെ.എസ്.ആര്‍.ടി.സിയോട് ബസ്സുകള്‍ വിട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ഒരു അനുകൂല മറുപടി ലഭിച്ചിട്ടില്ല. അമ്പതോളം ബസ്സുകള്‍ ഒരുമിച്ച് വിട്ടു നല്‍കുമ്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടാണ് കെ.എസ്.ആര്‍.ടി.സി മുന്നോട്ട് വെക്കുന്നത്. ഈ സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ഒരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme