- Advertisement -Newspaper WordPress Theme
FEATURESവിപരീത ഫലം കണ്ടതിനെ തുടര്‍ന്ന് കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ച് ഓക്‌സ്ഫഡ്

വിപരീത ഫലം കണ്ടതിനെ തുടര്‍ന്ന് കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ച് ഓക്‌സ്ഫഡ്

പരീക്ഷണം നടത്തിയവരില്‍ ഒരാള്‍ക്ക് വിപരീത ഫലം കാണിച്ച സാഹചര്യത്തിലാണ് ഓക്‌സ്ഫഡ് സര്‍വകലാശാല പരീക്ഷണം നിര്‍ത്തിവെച്ചത്

ഓക്‌സ്ഫഡ് സര്‍വകലാശാല കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു. പരീക്ഷണം നടത്തിയവരില്‍ ഒരാള്‍ക്ക് വിപരീത ഫലം കാണിച്ച സാഹചര്യത്തിലാണ് പരീക്ഷണം നിര്‍ത്തിവെച്ചത്. മരുന്ന് കുത്തിവെച്ച ഒരു സന്നദ്ധ പ്രവര്‍ത്തകനാണ് വിപരീത ഫലം കാണിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരുന്നിന്റെ പാര്‍ശ്വഫലമാണ് ഇപ്പോള്‍ പുറത്തു കാണിക്കുന്നതെന്ന സംശയത്തിലാണ് ശാസ്ത്രലോകം. എന്നാല്‍ കേസിന്റെ സ്വഭാവവും എപ്പോള്‍ സംഭവിച്ചുവെന്ന കാര്യവും വ്യക്തമാക്കിയിട്ടില്ല.

ജൂലൈ 20നാണ് ഓക്‌സ്ഫഡ് ആദ്യം കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. ഈ വര്‍ഷം അവസാനത്തോടു കൂടിയോ ജനുവരി ആദ്യത്തിലോ വാക്‌സിന്‍ വിപണിയിലെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. വാക്‌സിന്‍ പ്രതീക്ഷകള്‍ക്കേറ്റ താല്‍ക്കാലിക തിരിച്ചടിയായാണ് ശാസ്ത്ര ലോകം ഇതിനെ വിലയിരുത്തുന്നത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme