- Advertisement -Newspaper WordPress Theme
FEATURESവിരലുകള്‍ മൃദു പോലെ സൂക്ഷിക്കാം.

വിരലുകള്‍ മൃദു പോലെ സൂക്ഷിക്കാം.

നല്ല ഒരു സെറ്റ് ഗ്ലൗവ്‌സ് അടുക്കളയില്‍ വേണം. ജോലിയെന്തായാലും ഗ്ലൗസ് ഇടാതെയുള്ള പരിപാടിയേ ഇല്ല. ഡിറ്റര്‍ജന്റ്, വാഷിംഗ്പൗഡര്‍, ലോഷനുകള്‍, ഗാര്‍ഡനിങ്. എല്ലാം കൂടിയായാല്‍ കൈയുടെ കഥ തീര്‍ന്നതുതന്നെ. ഗ്ലൗസുണ്ടെങ്കില്‍ പ്രശ്‌നങ്ങള്‍ പാതി അപ്പോഴേ തീരും. 
  • നഖമാണ് കൈകളെ കൂടുതല്‍ സുനദ്ദരമാക്കുന്നത്. ഏതെങ്കിലും നെയ്ല്‍ പോളിഷിട്ടാല്‍ കൈ ഭംഗിയായി എന്നാണ് നമ്മുടെ ധാരണ. നെയ്ല്‍ സ്‌കള്‍പ്ചറിങ്, നെയ്ല്‍ മെന്‍ഡിങ് തുടങ്ങിനഖത്തിനു മാത്രമുള്ള കോസ്‌മെറ്റിക്‌സ് ഉപയോഗിച്ച് പല സൂത്രങ്ങളുമുണ്ട്.
  • നഖങ്ങള്‍ക്ക് ആകൃതി വ്യത്യാസമോ അഭംഗിയോ തോന്നിയാല്‍ ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കണ്ടോളൂ. അത്ര ഗുരതരമായ പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ നെയ്ല്‍ ഇനാമല്‍ മാത്രം മതി നഖത്തിന്റെ പോരായ്മകള്‍ മറച്ചു വയ്ക്കാന്‍.
  • നഖങ്ങളുടെ ആരോഗ്യത്തിന് ബയോട്ടിന്‍ അടങ്ങിയ പപ്പായ, കാരറ്റ്, വാഴപ്പഴം തുടങ്ങിയവ കഴിക്കുന്നതു നല്ലതാണ്. ആവശ്യമെങ്കില്‍ ബയോട്ടിന്‍ സപ്ലിമെന്റുകളും കഴിക്കാം.
  • 45 വയസ്സിനുശേഷം കൈകളുടെ ആരോഗ്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. കൈകള്‍ കൊണ്ടാണല്ലോ തൂടുതല്‍ ജോലി ചെയ്യുന്നത്. അതുകൊണ്ട് കൈകളിലെ എല്ലുകള്‍ ശക്തമാകാന്‍ കാത്സ്യം കൂടുതലടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്താം. കൈകളില്‍ അമിത ആയാസം നല്‍കരുത്. എഴുതുമ്പോഴും കീബോര്‍ഡിന്റെ ടൈപ്പ് ചെയ്യുമ്പോഴും ഇടവേളകള്‍ നല്‍കണം.
  • കൈകള്‍ വൃത്തിയാക്കാന്‍ തക്കാളിനീരും, നാരങ്ങാനീരും ചേര്‍ത്തു പുരട്ടിയാല്‍ മതി.
  • ഒരു പാത്രത്തില്‍ കഞ്ഞിവെള്ളമെടുത്ത് വിരലുകള്‍ 15 മിനിറ്റ് കുതിര്‍ത്ത് വയ്ക്കുക. കൈകളുടെ നഷ്ടപ്പെട്ട ഭംഗി വീണ്ടെടുക്കാം.
  • നാല് സ്പൂണ്‍ പൈനാപ്പിള്‍ ജ്യൂസില്‍ മൂന്നു സ്പൂണ്‍ ബദാം എണ്ണ ചേര്‍ത്ത മിശ്രതത്തില്‍ 15 മിനിറ്റ് കൈകള്‍ മുക്കിവയ്ക്കുക. കൈകളുടെ നഷ്ടപ്പെട്ട ഭംഗി വീണ്ടെടുക്കാം.

  • കൈകളുടെ ആരോഗ്യവും ഭംഗിയും വര്‍ധിപ്പിക്കാന്‍ ഇടയ്്ക്ക് കൈകള്‍ക്ക് വ്യായാമം നല്‍കണം. കൈത്തലം ചുരട്ടിപ്പിക്കുക. അല്‍പനേരം കഴിഞ്ഞ് വിരലുകള്‍ പരിമാവധി അകലത്തില്‍ വരുന്നതുപോലെ പെട്ടെന്ന് കൈ നിവര്‍ത്തുക. കൈയ്ക്കു വഴക്കം കിട്ടുമെന്നു മാത്രമല്ല കൈയിലേക്കുള്ള രക്തയോട്ടവും കൂടും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme