- Advertisement -Newspaper WordPress Theme
HEALTHവില്ലന്‍ ഷവര്‍മയല്ല വൃത്തിയില്ലായ്മ; മയണൈസിനെ സൂക്ഷിക്കുക

വില്ലന്‍ ഷവര്‍മയല്ല വൃത്തിയില്ലായ്മ; മയണൈസിനെ സൂക്ഷിക്കുക

ഓരോതവണയും ഷവര്‍മയില്‍നിന്ന് ഭക്ഷ്യവിഷബാധയുണ്ടാകുമ്പോള്‍ അധികൃതര്‍ പറയും സുരക്ഷാപരിശോധന ശക്തമാക്കുമെന്ന്. പക്ഷേ, നടപടികളൊക്കെ കുറച്ചുകാലത്തേക്കേ ഉണ്ടാകുകയുള്ളു. 
വീണ്ടും കാര്യക്ഷമമാകണമെങ്കില്‍ അടുത്ത അപകടം സംഭവിക്കണം.
അതിശ്രദ്ധയോടെയും വൃത്തിയോടെയും പാകംചെയ്യേണ്ട ഭക്ഷണമാണ് ഷവര്‍മ. ഈ രണ്ടുകാര്യത്തിലുമുണ്ടാകുന്ന വീഴ്ചയാണ് ഷവര്‍മയെ പലപ്പോഴും വില്ലനാക്കുന്നത്. കുറച്ചുപേരുടെ അശ്രദ്ധ ആളുകളുടെ ജീവന് അപകടമുണ്ടാക്കുന്നതിനൊപ്പം നന്നായി പാകം ചെയ്ത് വിൽക്കുന്നവർക്ക്കുടി ചീത്തപ്പേര് ഉണ്ടാക്കുകയും ചെയ്യുന്നു.


ശ്രദ്ധിക്കേണ്ടവ

  • ഇറച്ചി നന്നായി വെന്തില്ലെങ്കിൽ ബാക്ടീരിയ നശിക്കില്ല
  • ബാക്കി വരുന്ന ഇറച്ചി അടുത്ത ദിവസം ഉപയോഗിക്കുന്നത് അപകടമാണ്.
  • പച്ചക്കറികളും വേവിച്ച ഇറച്ചിയും ഒരുമിച്ച് സൂക്ഷിക്കരുത്.
  • ഇറച്ചി തൂക്കിയിടുന്ന കസി വൃത്തിയാക്കണം.
  • റോഡരികിൽ പാകം ചെയുബോൾ പൊടിയും മറ്റും ഭക്ഷണത്തിൽ കലരുന്നു
  • ഷവർമയ്ക്കൊപ്പമുള്ള സലാഡിലെ പച്ചക്കറികൾ കഴുകാതെ ഉപയോഗിക്കരുത്.
  • ഉപ്പിലിട്ട മുളകും മറ്റും നൽകുബോൾ അധികം പഴകിയതാകരുത്.

മയണയിസിനെ സൂക്ഷിക്കുക


പാതിവെന്ത മുട്ടയിലാണ് മയണയ്സ് ഉണ്ടാക്കേണ്ടത്. എന്നാൽ പലരും പച്ചമുട്ട ഉപയോഗിക്കുന്നു.ഇത് സാൽമണെല്ലാ വൈറസുകൾക്ക് കാരണമായേക്കാം. മയണയിസ് അധികം തുറന്നുവെക്കുബോൾ പൂപ്പൽ വരും. ഇത് ഫ്രീഡ്ജിൽ സൂക്ഷിക്കണം. ഷവർമ ഏറെ നേരം കഴിഞ്ഞ് കഴിക്കുമ്പോൾ പ്രഷ്നമുണ്ടാകാം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme