in

വിവാഹിതരായവര്‍ക്ക് അവിവാഹിതരോട് അസൂയതോന്നും. വിവാഹിതരാകുംവരെ സിംഗിള്‍സിന് കപ്പിള്‍സിനോടും. എന്താണിതിന്റെ രഹസ്യം?

Share this story

സമൂഹം വിവാഹിതര്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്ന വ്യവസ്ഥിതിയാണ് നിലവിലുള്ളത്. വിവാഹപ്രായം കടന്നും സിംഗിളായി തുടരുന്നവര്‍ക്ക് കിട്ടുന്നതിനേക്കാള്‍ സ്വീകാര്യത കുടുംബസ്ഥര്‍ക്ക് ഉണ്ട്. അതുകൊണ്ടുതന്നെ പ്രായം കടന്നും അവിവാഹിതരായി തുടരുന്നവര്‍ സന്തുഷ്ടരാണോ? – ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ടൊറന്റോ യൂണിവേഴ്സിറ്റി സൈക്കോളജിസ്റ്റ് യൂബിന്‍ പാര്‍ക്കും സഹപ്രവര്‍ത്തകരും ശ്രമിച്ചു. ദീര്‍ഘകാലത്തെ നിരീക്ഷണത്തിനുശേഷം സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ നിന്നും ചില നിഗമനങ്ങളില്‍ അവര്‍ എത്തിച്ചേര്‍ന്നു. സമൂഹവ്യവസ്ഥിതിക്ക് മാറ്റംവരുന്നുണ്ടെങ്കിലും ദീര്‍ഘകാലം അവിവാഹിതരായി തുടരാന്‍ പലരും ആഗ്രഹിക്കുന്നില്ല. സ്ത്രീകളും പുരുഷന്മാരും തങ്ങളുടെ കരിയര്‍ കെട്ടിപ്പടുക്കുന്നതിനാലാണ് കൂടുതല്‍ താല്‍പര്യം കാട്ടുന്നത്. അതുകൊണ്ടുതന്നെ പ്രായംഅല്‍പം പോകുന്നതൊന്നും കാര്യമാക്കേണ്ടതില്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം.

മനുഷ്യന്റെ ലൈംഗികാവശ്യങ്ങളാണ് രണ്ടിലും പൊതുവായ പ്രശ്‌നമാകുന്നത്.
വിവാഹിതരായവരില്‍ ഇക്കാര്യം എളുപ്പത്തില്‍ നടക്കും. സമൂഹത്തിന് സ്വീകാര്യമായ നിലയില്‍ ലൈംഗികത സാധ്യമാകും. എന്നാല്‍ അവിവാഹിതര്‍ക്ക് ഇക്കാര്യം സാധ്യമാക്കുന്നതിന് പ്രതിസന്ധികളേറെയുണ്ട്. അതുകൊണ്ടുതന്നെ വല്ലപ്പോഴും ഇക്കാര്യത്തില്‍ സംതൃപ്തി കണ്ടെത്തിയാലും വിവാഹിതരോളം എളുപ്പത്തില്‍ കാര്യം നടക്കില്ല. വിവാഹിതരാകാനുള്ള സമ്മര്‍ദ്ദം ഇക്കാര്യത്തിലൂടെ സമൂഹം അടിച്ചേല്‍പ്പിക്കുന്നു.

എന്നാല്‍ അവിവാഹിതര്‍ മറ്റു പല കാര്യത്തിലും വിവാഹിതരേക്കാള്‍ സംതൃപ്തരാണ്. അവിവാഹിതരും വിവാഹമോചിതരുമായ മുതിര്‍ന്നവരുടെ ജീവിതനിലവാരം സംബന്ധിച്ച വിവിധ പ്രശ്‌നങ്ങള്‍ സര്‍വ്വേയില്‍ കണ്ടെത്തി വിലയിരുത്തി. 4,000 ത്തോളം ആളുകളില്‍ മുമ്പ് നടത്തിയ പല സര്‍വ്വേ ഫലങ്ങളും പരിഗണിച്ചു.

വിവാഹമില്ലാതെ സന്തോഷം സാധ്യമാണെന്ന അവിവാഹിതരുടെ വിശ്വാസത്തെക്കുറിച്ചും അവര്‍ ചോദിച്ചു. ഇതില്‍ നിന്നും വന്ന നിഗമനം സമ്പന്നമായ കുടുംബ പശ്ഛാത്തലം ഉള്ളവരും അത്തരം ജീവിതം പുലര്‍ത്തുന്നവരിലും വിവാഹിതരാകാനുള്ള താല്‍പര്യം കുറവാണ് എന്നതാണ്. അതായത് സിംഗിള്‍സായി തുടരാനിഷ്ടപ്പെടുന്നതില്‍ സാമ്പത്തികം ഒരു ഘടകം തന്നെയെന്നര്‍ത്ഥം. മാത്രമല്ല ധാരാളം സുഹൃത്ത് വലയം ഉള്ളവരും അവിവാഹിതരായി തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, തങ്ങളുടെ ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നതായി തോന്നിയ ‘സിംഗിള്‍സ്’ പൊതുവെ വിവാഹത്തോടു എതിര്‍പ്പ് അറിയിച്ചു.
പക്ഷേ, പ്രായം കടന്നുപോയെങ്കിലും ഇവരില്‍ പലരും പിന്നേട് വിവാഹം കഴിക്കാനുള്ള സന്നദ്ധതയും സര്‍വ്വേയില്‍ കണ്ടെത്തി. ഇതിനുകാരണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇഷ്ടപ്പെട്ട ഒരു ലൈംഗിക പങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞാല്‍ വിവാഹം നടക്കാനിടയുണ്ടെന്ന് അര്‍ത്ഥം.

ഏകാംഗ പ്രവര്‍ത്തനങ്ങളിലൂടെ അവരുടെ ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ സന്തുഷ്ടരായ ധാരാളം വ്യക്തികളും ഉണ്ടെന്ന് സര്‍വ്വേഫലം പറയുന്നു. അവരെ സംബന്ധിച്ചിടത്തോളം ഒരു ലൈംഗിക പങ്കാളിയുടെ അഭാവം ഒരു പ്രശ്‌നമല്ല. അവര്‍ സിംഗിളായിത്തന്നെ തുടരാനിഷ്ടപ്പെടുന്നൂവത്രേ.

വെറും വയറ്റില്‍ വെള്ളം കുടിച്ചാല്‍

ഡബിളാ സിംഗിളാ….? സന്തോഷത്തിന്റെ രഹസ്യം