in , , ,

വീട്ടിലിരുന്ന് പണിയെടുക്കുന്ന അമ്മമാര്‍ നേരിടുന്ന ആരോഗ്യ, മാനസിക പ്രശ്നങ്ങള്‍

Share this story

കൊവിഡ് പ്രതിസന്ധി ലോകത്തെ ഒന്നടങ്കം ബാധിച്ചിരിയ്ക്കുകയാണ്. പ്രായഭേദമന്യേ മനുഷ്യന്റെ മാനസിക അവസ്ഥയെപ്പോലും ഈ രോഗം മൂലം സംജാതമായ പുതിയ സാമൂഹിക അവസ്ഥ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. തൊഴില്‍ നഷ്ടവും ജിഡിപി നിരക്ക് ഇടിവുമൊക്കെ വന്‍ സാമ്പത്തിക പ്രതിസന്ധിയുടെ സാധ്യതകള്‍ വിളിച്ചോതുന്നു. ഈ സാഹചര്യങ്ങളില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സ്ത്രീകളുടെ അവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ?

സ്‌കൂളുകളും ഡേ കെയര്‍ സെന്ററുകളും അടച്ചിട്ടതോടെ ജീവിതവും ജോലിയും ബാലന്‍സ് ചെയ്ത് മുന്നോട്ട് കൊണ്ടുപോകാന്‍ ഏറ്റവും അധികം കഷ്ടപ്പെടുന്നത് സ്ത്രീകളാണ്. വര്‍ക്ക് ഫ്രം ഹോം സംവിധാനത്തില്‍ ജോലി ചെയ്യുന്ന മിക്ക സ്ത്രീകളും കടുത്ത മാനസിക സമ്മര്‍ദ്ദം നേരിടുന്നുവെന്ന് ചില പഠനങ്ങളില്‍ പറയുന്നു.

വൈറസിനൊപ്പം ജീവിയ്ക്കാന്‍ ശീലിയ്ക്കണമെന്ന് പഠിപ്പിയ്ക്കുമ്പോഴും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സ്ത്രീകളുടെ കഷ്ടപ്പാടുകള്‍ ശ്രദ്ധിയ്ക്കപ്പെടുന്നില്ല. കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍, ഉറക്കമില്ലായ്മ, പേശീ വേദന, മാനസിക സമ്മര്‍ദ്ദം എന്നിവയെല്ലാം ഈ സ്ത്രീകള്‍ അനുഭവിയ്ക്കുന്നുണ്ട്. ഒരേ സമയം കുട്ടികള്‍, കുടുംബത്തിലുള്ളവര്‍ എന്നിവരുടെ കാര്യം പരിപാലിയ്ക്കുമ്പോള്‍ പലപ്പോഴും ജോലി ഇവര്‍ക്ക് മുന്നില്‍ ചോദ്യ ചിഹ്നമാകുന്നു. ആരോഗ്യപരവും വ്യക്തിപരവുമായ കാരണങ്ങളാല്‍ പിന്നീട് ഈ സ്ത്രീകള്‍ തൊഴില്‍ രംഗത്ത് നിന്ന് പതിയെ പിന്മാറുന്നു

ഓക്‌സ്ഫഡിന്റെ കോവിഡ് വാക്‌സിന്‍ പരീക്ഷണം ഇന്ത്യയില്‍ പുനരാരംഭിക്കാന്‍ അനുമതി

സെല്‍ഫോണ്‍ അധികമായി ഉപയോഗിച്ച് വരുന്ന കുട്ടികളില്‍ ട്യൂമര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍