in

വീഡിയോ ഗെയിമുകള്‍ വയോധികരില്‍ ബുദ്ധിപരമായ ഉണര്‍വ്വുണ്ടാക്കും

Share this story

വയോധികരിലെ ബുദ്ധിപരമായ ഉണര്‍വിനും തിരിച്ചറിയല്‍ ഗ്രാഹ്യവും വര്‍ദ്ധിപ്പിക്കാനും വീഡിയോ ഗെയിമുകള്‍ ഉപകാരപ്പെട്ടേക്കുമെന്ന് ആരോഗ്യ ഗവേഷകരുടെ കണ്ടെത്തല്‍.

പുതിയ പരിതസ്ഥിതികള്‍ പരിചയപ്പെടുന്നതിലുടെ വയോധികരില്‍ മാനസിക ഊര്‍ജ്ജം പകരാന്‍ ഇത്തരം ഗെയിമുകള്‍ സഹായിച്ചേക്കുമെന്നാണ് ബിഹേവിയറല്‍ ബ്രെയിന്‍ റിസര്‍ച്ചിലെ പഠനം തെളിയിക്കുന്നത്.

60 മുതല്‍ 80 വയസ്സ് വരെ പ്രായമുള്ള വ്യക്തികളെ നിരീക്ഷിച്ചാണ് ഇക്കാര്യം സ്ഥിതീകരിച്ചത്. നാല് ആഴ്ചകളിലായി പ്രതിദിനം 30 മുതല്‍ 45 മിനിറ്റ് വരെ വീഡിയോ ഗെയിമുകള്‍ കളിക്കാന്‍ ഇവര്‍ക്ക് അവസരം നല്‍കി. ദിവസേനയുള്ള ഗെയിംപ്ലേ അവസാനിച്ച് നാല് ആഴ്ചകള്‍ക്കുശേഷം, ഗവേഷകര്‍ നിരവധി മെമ്മറി പരിശോധനകളും നടത്തി.

വീഡിയോ ഗെയിം പരിചയപ്പെടുന്നതിന് മുമ്പ് എല്ലാവരിലെയും മെമ്മറി പ്രകടനം തുല്യമായിരുന്നെങ്കിലും രണ്ടാഴ്ചത്തെ ഗെയിം കളിക്കുശേഷം പലരിലും മികച്ച മെമ്മറി പ്രകടനമാണ് ഉണ്ടായതെന്നും ഗവേഷകര്‍ പറയുന്നു.

ദൈനംദിന ഗെയിംപ്ലേ അവസാനിച്ചതിനുശേഷവും അവര്‍ക്ക് കൂടുതല്‍ ബുദ്ധിപരമായ ഉണര്‍വ് പ്രകടിപ്പിക്കാനായി. വീഡിയോ ഗെയിമുകള്‍ യഥാര്‍ത്ഥ ലോകാനുഭവങ്ങള്‍ക്ക് അനുയോജ്യമായ പകരമാവില്ലെങ്കിലും, അവ വൈജ്ഞാനിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു അധിക വിനോദ മാര്‍ഗ്ഗമായി പ്രവര്‍ത്തിച്ചേക്കാമെന്നാണ് പഠനഫലം സൂചിപ്പിക്കുന്നത്.

കോവിഡ് 19 വയറസിനു മുന്നില്‍ പെട്ടുപോയ മനുഷ്യര്‍; നാം ഒറ്റയ്ക്കല്ല, ഈ ലോകം ഒരുമിച്ചുണ്ട്….

രോഗപ്രതിരോധശേഷി കുറഞ്ഞുതുടങ്ങുന്നത് 30 കളുടെ അവസാനം മുതല്‍