രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത് ആരോഗ്യകരമാണെന്ന് പൊതുവെ പറയും. ആരോഗ്യം നല്‍കുമെന്നു മാത്രമല്ല, വയറിനെ ബാധിയ്ക്കുന്ന പല അസുഖങ്ങള്‍ക്കുമുള്ളൊരു പരിഹാരം കൂടിയാണിത്.
രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നതു കൊണ്ടുള്ള ചില ഗുണങ്ങള്‍ :
- രാവിലെ ശോധന സുഖകരമാക്കാന്‍ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതുകൊണ്ട് വയറിനു സുഖം ലഭിയ്ക്കും. പല അസുഖങ്ങളും അകലുകയും ചെയ്യും.
- ശരീരത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്യുന്നതിന് ഇത് സഹായിക്കും. മൂത്രത്തിലൂടെയാണ് ഇത് നീങ്ങുക.
- രാവിലെ വെള്ളം കുടിയ്ക്കുന്നത് ശോധനയെ സഹായിക്കും. ഇതുവഴി വിശപ്പു വര്‍ദ്ധിയ്ക്കും. ശരീരത്തിന് ഊര്‍ജം ലഭിയ്ക്കും.
- തലവേദന ഒഴിവാക്കാനുള്ള ഒരു പ്രധാന വഴിയാണ് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത്.
- കുടല്‍ വൃത്തിയാക്കാന്‍ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഏറ്റവും ഉത്തമമാണ്.
- ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിന് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഗുണം ചെയ്യും. അപചയപ്രക്രിയ ശക്തിപ്പെടുന്നത് തടിയും കൊഴുപ്പും കുറയ്ക്കും.
- ശരീരത്തില്‍ കൂടുതല്‍ രക്താണുക്കള്‍ ഉല്‍പാദിപ്പിയ്ക്കുന്നതിന് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.
- തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണിത്.
- ചര്‍മത്തിലെയും ശരീരത്തിലെയും വിഷാംശം നീക്കം ചെയ്യുവാന്‍ വെള്ളം കുടിയ്ക്കുന്നതിലൂടെ സാധിയ്ക്കും. ഇത് തിളങ്ങുന്ന ചര്‍മം നല്‍കും.
- ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു വഴിയാണ് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത്