- Advertisement -Newspaper WordPress Theme
HEALTHവൈകിയുള്ള ഉറക്കം: കൗമാരക്കാരില്‍ ആസ്മയുണ്ടാക്കുമെന്ന് പഠനം

വൈകിയുള്ള ഉറക്കം: കൗമാരക്കാരില്‍ ആസ്മയുണ്ടാക്കുമെന്ന് പഠനം

വൈകി ഉറങ്ങുകയും വൈകി ഉണരുകയും ചെയ്യുന്ന കൗമാരക്കാരാണോ നിങ്ങള്‍?
. എന്നാല്‍ ഇത് അത്ര ശരിയായ ശീലമല്ലെന്നാണ്
ആരോഗ്യ ഗവേഷകര്‍ പറയുന്നത്. ഈ ശീലമുള്ള കൗമാരക്കാരില്‍ ആസ്ത്മയും അലര്‍ജിയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനറിപ്പോര്‍ട്ട്. ഇന്റര്‍നെറ്റും സ്മാര്‍ട്‌ഫോണും ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം വര്‍ദ്ധിച്ചതോടെ വൈകി ഉണങ്ങുന്നവരാണ് ഏറെയും. ഈ സാധ്യത മനസിലാക്കി കാനഡയിലെ ആല്‍ബെര്‍ട്ട സര്‍വകലാശാലയിലെ പള്‍മണറി മെഡിസിന്‍ വിഭാഗം ഡോക്ടറായ സുഭഭ്രത മൊയ്ത്രയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

ജീവിതശൈലിയുമായി ബന്ധപ്പെട്ട് സ്വയം ശീലിച്ച ബയോളജിക്കല്‍ ക്ലോക്ക് പ്രകാരമാണ് നമ്മുടെ ശരീരം പ്രവര്‍ത്തിക്കുന്നത്. ആസ്മാ ലക്ഷണങ്ങളും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ആസ്മയെക്കുറിച്ച് വ്യക്തിഗത ഉറക്കശീലം മുന്‍നിര്‍ത്തി കൗമാരക്കാരില്‍ നടത്തിയ ആദ്യ പഠനമാണിത്.

ഉറക്ക സമയത്തിന്റെ പ്രാധാന്യവും കൗമാരക്കാരുടെ ശ്വസന ആരോഗ്യത്തെക്കുറിച്ചുമുള്ള പഠനങ്ങള്‍ക്കു ഊര്‍ജ്ജം പകരുന്ന കണ്ടെത്തലാണിത്.ലോകമെമ്പാടുമുള്ള കുട്ടികളിലും കൗമാരക്കാരിലും ആസ്ത്മ, അലര്‍ജി രോഗങ്ങള്‍ സാധാരണമാണ്. എന്നാല്‍ ഇത് വര്‍ദ്ധിച്ചുവരികയാണ്. മലിനീകരണവും പുകയില പുകയും ഇതിനു കാരണമാണെങ്കിലും ഉറക്കശീലങ്ങള്‍ ആസ്മപോലുള്ള അസുഖങ്ങള്‍ക്കിടയാക്കുന്നൂവെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്.

അതിനാല്‍ വൈകി ഉറങ്ങുന്ന ശീലം കൗമാരക്കാര്‍ക്ക് അപടകരമാണെന്നു ഓര്‍ക്കുക.

13 – 14 വയസ് പ്രായമുള്ള പശ്ചിമ ബംഗാളില്‍ താമസിക്കുന്ന 1,684 കൗമാരക്കാരിലും ഗവേഷകര്‍ പഠനം നടത്തിയിരുന്നു. നേരത്തെ ഉറങ്ങാന്‍ ആഗ്രഹിച്ചവരെ അപേക്ഷിച്ച് പിന്നീട് ഉറങ്ങാന്‍ ആഗ്രഹിക്കുന്ന കൗമാരക്കാരില്‍ ആസ്ത്മ ഉണ്ടാകാനുള്ള സാധ്യത മൂന്നുമടങ്ങ് കൂടുതലാണെന്ന് അവര്‍ കണ്ടെത്തി.

ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നന്നായി ഉറങ്ങുന്നത് പ്രധാനമാണ്. പ്രത്യേകിച്ചും കൗമാരപ്രായത്തില്‍. അതിനാല്‍ കൗമാരപ്രായക്കാരുടെ ഉറക്കകാര്യത്തില്‍ രക്ഷിതാക്കളും ശ്രദ്ധചെലുത്തണം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme