in , ,

വൈറസുകള്‍ ഹൃദയാഘാതത്തിനും ന്യൂറോളി പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് പഠനം

Share this story

നാഡീവ്യൂഹത്തെ അപകടത്തിലാക്കാന്‍ കോവിഡ് -19

കോവിഡ് – 19 എന്ന വൈറസിന്റെ പിന്നാലെയാണ് ലോകം. മനുഷ്യരില്‍ നാഡീവ്യൂഹത്തിന് തകരാറിലാക്കുക വഴി ഹൃദയാഘാതത്തിലേക്കും മരണത്തിലേക്കും നയിക്കുന്നതില്‍ വയറസുകള്‍ക്കുള്ള പങ്കിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്.
ലിവര്‍പൂള്‍ സര്‍വകലാശാലയിലെ ഗവേഷകരും ബ്രസീലിയന്‍ ഗവേഷകരും ചിക്കന്‍ഗുനിയ, സിക്ക തുടങ്ങിയ വയറസുകളെപ്പറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ചിക്കന്‍ഗുനിയ, സിക്ക തുടങ്ങിയ വൈറസുകള്‍ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് വ്യാപിക്കുന്നത്. ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ അളവില്‍ ഇവ പടരുന്നുമുണ്ട്. ബ്രസീലില്‍ 2015-ല്‍ സിക്കയും 2016 -ല്‍ ചിക്കുന്‍ഗുനിയയും പടര്‍ന്നുപിടിച്ചിരുന്നു. ഗര്‍ഭാവസ്ഥയില്‍ അണുബാധയെത്തുടര്‍ന്ന് ശിശുക്കളില്‍ മസ്തിഷ്‌ക തകരാറുണ്ടാക്കുന്ന വൈറസാണ് സിക്ക. എന്നാല്‍ പുതിയ ഗവേഷണങ്ങള്‍ ഇത് മുതിര്‍ന്നവരില്‍ നാഡീവ്യവസ്ഥയുടെ തകറാറിനും ഇടയാക്കുമെന്ന് തെളിയിക്കുന്നു.

ഓരോ വൈറസും പലതരം ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് പുതിയ ഗവേഷണം കാണിക്കുന്നു. സിക്ക വൈറസാകട്ടെ കൈകളിലെയും കാലുകളിലെയും ഞരമ്പുകള്‍ തകരാറിലാകുന്നു. തലച്ചോറിലും സുഷുമ്നാ നാഡിയിലും വീക്കം ഉണ്ടാക്കുക ചിക്കുന്‍ഗുനിയാണ്.

തലച്ചോറിലേക്ക് രക്തം നല്‍കുന്ന ധമനികളില്‍ ഒന്ന് തടയപ്പെടുമ്പോള്‍ ഹൃദയാഘാതം സംഭവിക്കുന്നു. ചിക്കന്‍പോക്‌സിനും ഷിംഗിളിനും കാരണമാകുന്ന വരിസെല്ല സോസ്റ്റര്‍ വൈറസ്, എച്ച്.ഐ.വി. എന്നിവ പോലുള്ള ചിലതരം വൈറല്‍ അണുബാധകള്‍ക്ക് ശേഷവും ഹൃദയാഘാത സാധ്യത കൂടുതലാണെന്ന് തെളിഞ്ഞു.

കോവിഡ്-19 ന്റെ സങ്കീര്‍ണതയായും ഹൃദയാഘാതം ഉണ്ടാകുന്നതിനാല്‍ വൈറസുകളുടെ ഈ സ്വഭാവസവിശേഷതയുടെ കണ്ടെത്തല്‍ തുടര്‍പഠനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയാണ്.

സിക്കയും ചിക്കുന്‍ഗുനിയയും ഹൃദയാഘാതത്തിനിടയാക്കുമെന്ന കണ്ടെത്തല്‍ ഇതോടെ വഴിത്തിരിവാകുകയാണ്. ന്യൂറോളജിക്കല്‍ സങ്കീര്‍ണതകളുമായി കൂടുതലായി ബന്ധപ്പെട്ടിരിക്കുന്ന കോവിഡ് -19 പോലുള്ള മറ്റ് വൈറസുകളെക്കുറിച്ചുള്ള പഠനത്തില്‍ ഇത് നിര്‍ണ്ണായകമാകും.

ഓക്സിജന്‍ ലഭ്യത ഉറപ്പ് വരുത്തും: മന്ത്രി കെ.കെ. ശൈലജ

രക്ഷാകവജമായി മാസ്‌ക്, കേരളത്തില്‍ ആന്റിബയോട്ടിക്കിന്റെ വില്‍പ്പന കുറഞ്ഞു