in ,

സംസാരമൊക്കെ കൊള്ളാം, ഇങ്ങനെയൊരു പണി കിട്ടരുത്

Share this story

പ്രണയിച്ച് വിവാഹം കഴിക്കാനിരുന്നവഴളില്‍ നിന്ന് ഇങ്ങനെയൊരു ചതി കിട്ടുമെന്ന് വിഗ്നേഷ് സ്വപ്‌നത്തില്‍പ്പോലും കാണില്ല.
നാളെ വിവാഹം കഴിക്കാനായി എല്ലാ തയാറെടുപ്പും നടത്തിയ യുവാവിനു താന്‍ കബളിപ്പിക്കപ്പെട്ടത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല.

വാട്‌സ്ആപ്പില്‍ കണ്ട പെണ്‍കുട്ടി എന്ന നിലയിലാണ് ബന്ധം തുടര്‍ന്നതെന്നും സംസാരത്തിലെ നിഷ്‌കളങ്കത മൂലമാണ് താന്‍ ഇഷ്ടപ്പെട്ടതെന്നും കണ്ണൂര്‍ തളിപ്പറന്പ് കൂവേരി കാക്കാമണി ബാലകൃഷ്ണന്റെ മകന്‍ കെ. എം. വിഗേഷ് (30) പറയുന്നു.

ഫേസ്ബുക്ക് വ്യാജ ഐഡി ഉണ്ടാക്കി അയല്‍വാസിയായ യുവതിയുടെ ഫോട്ടോ നല്‍കി യുവാവിനെ കബളിപ്പിച്ച് വിവാഹം ഉറപ്പിച്ചെന്ന പരാതിയില്‍ പ്രതിയായ തിരുവാര്‍പ്പ് മണയത്തറ രാജപ്പന്റെ ഭാര്യ റെജി രാജു(43) വിനെ ചോദ്യം ചെയ്തതിനു ശേഷം ഇന്നലെ വൈകുന്നേരം ജാമ്യത്തില്‍ വിട്ടു.

ആള്‍മാറാട്ടം നടത്തിയതിനു പിന്നില്‍ വീട്ടമ്മയ്ക്കു യുവാക്കളോട് ഫോണില്‍ സംസാരിക്കാനും ശൃംഗരിക്കാനുമുള്ള മോഹം മാത്രമാണെന്ന് സൂചന.

നിത്യേന രാത്രി ഒന്പതു മുതല്‍ 11 വരെ യുവാവുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി വിഗേഷ് കുമരകം പോലീസിനോട് അറിയിച്ചു. ആള്‍മാറാട്ടം നടത്തിയിരുന്നതിനാല്‍ ഒരിക്കല്‍ പോലും വീട്ടമ്മ യുവാവുമായോ ബന്ധുക്കളുമായോ വീഡിയോ കോള്‍ നടത്തിയിട്ടില്ല

.വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച റെജിമോള്‍ വികേഷിന് വിശ്വാസത്തിനായി അയച്ചു കൊടുത്തത് അയല്‍വാസിയും സുന്ദരിയുമായ ഡാന്‍സ് ടീച്ചറിന്റെ വിവിധ പ്രായത്തിലുള്ള 100 ഫോട്ടോകളും റേഷന്‍ കാര്‍ഡിന്റെയും ഐഡന്റിറ്റി കാര്‍ഡിന്റെയും കോപ്പികളുമാണ്.

വെള്ളപ്പൊക്ക ദുരിതാശ്വാസം ലഭ്യമാക്കുന്നതിനെന്ന വ്യാജേന ആശാ വര്‍ക്കറായ വീട്ടമ്മ വാങ്ങിയതാണിവ. ബാങ്കില്‍ നിന്ന് പണാപഹരണം നടത്തിയതിനും ഫേസ് ബുക്കില്‍ ആള്‍മാറാട്ട പോസ്റ്റിട്ടതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

വിവാഹ ആലോചന മുതല്‍ നാളെ കല്യാണം നടത്താന്‍ തീരുമാനിച്ചെങ്കിലും ഇതുവരെ വധുവിനെ കാണാന്‍ വരനോ ബന്ധുക്കള്‍ക്കോ അവസരം നല്‍കാതിരിക്കാന്‍ പറഞ്ഞ കാര്യങ്ങള്‍ ഈ വീട്ടമ്മയുടെ കൗശലത്തിന് തെളിവാണ്.

തിരുവനന്തപുരം സര്‍ക്കാര്‍ ആശുപത്രിയിലെ ടെക്‌നീഷ്യനായ വധുവിനെ കാണാന്‍ രണ്ടു തവണ കണ്ണൂരില്‍ നിന്നു തിരുവനന്തപുരത്തേക്കു പുറപ്പെട്ട വരനെ ഓരോ തവണയും സൂത്രത്തില്‍ തിരിച്ചയച്ചു.

വീട്ടില്‍ മരണം, ചിക്കന്‍ പോക്‌സ്, വഴി പണി തുടങ്ങിയ കാരണങ്ങള്‍ നിരത്തി ലോഡ്ജില്‍ വെച്ച് കല്യാണ നിശ്ചയം നടത്തിക്കാന്‍ പോലും വീട്ടമ്മയ്ക്കു സാധിച്ചു.

ജനുവരി 27നു പെണ്ണിന്റെ അമ്മയായി വീട്ടമ്മയും അച്ചനായി തന്റെ സ്വന്തം നാടായ പുതുപ്പള്ളി സ്വദേശിയേയും കോട്ടയത്തെ ലോഡ്ജില്‍ എത്തിച്ച് യുവാവിന്റെ വീട്ടുകാരുമായി കല്യാണ നിശ്ചയം നടത്തിച്ച ബുദ്ധിയും അപാരം തന്നെ.

രാഷ്ട്രീയ സ്വാധീനമുള്ള കുടുംബത്തിലെ യുവാവ് തൃപ്രയാര്‍ ക്ഷേത്രത്തില്‍ ഓഡിറ്റോറിയം ബുക്ക് ചെയ്യുകയും മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവരെ ക്ഷണിക്കുകയും ചെയ്തതെന്ന് സഹോദരി വിനീഷ പറഞ്ഞു.

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വധുവിന് കണ്ണൂരിലേക്ക് സ്ഥലം മാറ്റം വാങ്ങാന്‍ യുവാവ് ശ്രമിക്കണമെന്നും വീട്ടമ്മ ആവശ്യപ്പെട്ടതു അവിശ്വാസം ഉണ്ടാകാതിര, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ക്ക് കസ്റ്റഡിയിലെടുത്ത വീട്ടമ്മയെ പോലീസ് ചോദ്യം ചെയ്‌തെതെങ്കിലും യഥാര്‍ത്ഥ ഉദ്ദേശം കണ്ടെത്തനായില്ല.

കുമരകം സി.ഐ ഷിബു പാപ്പച്ചന്‍, എസ്‌ഐ ജി. രജന്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ യുവാവിന്റെ പരാതിയെ തുടര്‍ന്ന് അന്വേഷണം തുടരുന്നു.

ടെന്നീസ് താരം സാനിയമിര്‍സ തടി കുറച്ചത് എങ്ങനെയന്നറിയേണ്ടേ… ഇതാ കേട്ടോളൂ

കീടങ്ങള്‍ക്കിനി ഇടമില്ല. കീടങ്ങളില്ലാത്ത കീടനാശിനി വീട്ടിത്തന്നെ തയ്യാറാക്കാം.