- Advertisement -Newspaper WordPress Theme
FEATURESസാമൂഹിക അകലം പാലിക്കുക മാത്രമാണ് കോവിഡ് രോഗ വ്യാപനം തടയാന്‍ ഒരേയൊരു ഉപാധിയെന്ന് പ്രധാനമന്ത്രി

സാമൂഹിക അകലം പാലിക്കുക മാത്രമാണ് കോവിഡ് രോഗ വ്യാപനം തടയാന്‍ ഒരേയൊരു ഉപാധിയെന്ന് പ്രധാനമന്ത്രി

കോവിഡ് രോഗത്തെ നേരിടുന്നതില്‍ ജനങ്ങള്‍ മാതൃകയാകണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹിക അകലം പാലിക്കുക മാത്രമാണ് വൈറസ് വ്യാപനം തടയാന്‍ ഒരേയൊരു ഉപാധി. കരുതലുണ്ടെങ്കില്‍ രോഗത്തെ അകറ്റാം. ഒരുപാടുപേര്‍ രോഗമുക്തി നേടുന്നതായും പ്രധാനമന്ത്രി പറഞ്ഞു. വാരാണസിയിലെ ജനങ്ങളോടു വിഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കവെയാണു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കൊറോണ ഭീഷണിയുടെ സമയത്ത് ജനങ്ങള്‍ ആവശ്യമുള്ളതു ശ്രദ്ധിക്കുന്നില്ല. ജനങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കുകയാണു വേണ്ടത്. അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുത്. കോവിഡ്-19 രോഗത്തിന് പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ല. യോഗ ചെയ്തതുകൊണ്ടോ, വ്യായാമം ചെയ്തതുകൊണ്ടോ കൊറോണ ആരെയും ഒഴിവാക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് നവരാത്രിയുടെ ആദ്യ ദിനമാണ്. ഇപ്പോള്‍ നിങ്ങള്‍ ചടങ്ങുകളിലായിരിക്കും. എന്നിട്ടും ഈ പരിപാടിയില്‍ പങ്കെടുക്കുന്നു. അതിന് എനിക്ക് നന്ദിയുണ്ട്. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ശക്തി പകരാന്‍ ഞാന്‍ ശൈലപുത്രി ദേവിയോടു പ്രാര്‍ഥിക്കുകയാണ്. വാരാണസിയിലെ എംപി എന്ന നിലയില്‍ ഞാന്‍ ഇപ്പോള്‍ നിങ്ങളോടൊപ്പം ഉണ്ടാകേണ്ടതാണ്. എന്നാല്‍ ഡല്‍ഹിയില്‍ നടക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാമെന്നു കരുതുന്നു. സഹപ്രവര്‍ത്തകരില്‍നിന്നു വാരാണസിയിലെ കാര്യങ്ങള്‍ കൃത്യമായി അറിയുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme