- Advertisement -Newspaper WordPress Theme
Editor's Picksസോഷ്യല്‍മീഡിയാ ഉപയോഗം നിങ്ങളുടെ ഉറക്കംകെടുത്തും

സോഷ്യല്‍മീഡിയാ ഉപയോഗം നിങ്ങളുടെ ഉറക്കംകെടുത്തും

സ്മാര്‍ട്‌ഫോണുകളുടെ കടന്നുവരവ് ആബാലവൃദ്ധം ജനങ്ങളുടെയും ജീവിതം മാറ്റിമറിച്ചിരിക്കയാണ്. പുതുതല മുറയില്‍, പ്രത്യേകിച്ചും കൗമാരക്കാരില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് ഈ ശീലം വരുത്തിവയ്ക്കുന്നത്. ചെറുപ്രായത്തില്‍തന്നെ ഉറക്കക്കുറവ് നേരിടേണ്ടി വരുന്നതിന്റെ പ്രധാനകാരണം മൊബൈല്‍ ഫോണടക്കമുള്ളവയുടെ ഉപയോഗമാണെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.

ഉറക്കക്കുറവ് കൗമാരക്കാരില്‍ പ്രത്യേക മാനസികാവസ്ഥയ്ക്ക് കാരണമാകും. നേരത്തെ ഉറക്കമുണരുക, ഉറക്കക്ഷീണം എന്നിവ ദിവസംമുഴുവന്‍ നിലനില്‍ക്കുക എന്നിവയെല്ലാം ഇതിന്റെ പ്രത്യാഘാതങ്ങളാണ്. ഇത് കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ കാണപ്പെടുന്നതിനും കാരണം മറ്റൊന്നല്ല.

പ്രത്യേകിച്ചും രാത്രി വൈകിയും ഫോണുകളുടെയും കമ്പ്യൂട്ടറുകളുടെയും ഉപയോഗം ഇന്ന് സര്‍വ്വസാധാരണമായി. കുട്ടികളില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിഷാദരോഗത്തിനും പലവിധ ചാപല്യങ്ങള്‍ക്കും കാരണമാകുമെന്നാണ് പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ ഒരു പഠനം കണ്ടെത്തിയത്.

11.5-15 വയസ്സ് പ്രായമുള്ള 35 പേരില്‍ നാലു രാത്രികളിലായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഉറക്കക്കുറവ് പ്രധാനമായും തലച്ചോറിലെ ഒരു മേഖലയായ പുട്ടമെനെയാണ് ബാധിക്കുന്നത്. പരീക്ഷണ വിധേയമായവരില്‍ ഗെയിമുകള്‍ കളിച്ചശേഷം ഉറങ്ങിയവരില്‍ ഈ ഭാഗം പ്രതികരിക്കുന്നില്ലെന്നും അവര്‍ നാലു മണിക്കൂര്‍ മാത്രമാണ് ശരിയായ ഉറക്കത്തിലേക്കു വീണതെന്നും കണ്ടെത്തി. മറ്റുള്ളവര്‍ 10 മണിക്കൂര്‍ വീതം ഉറങ്ങുകയും ചെയ്തു.

ഓരോ തവണയും കൗമാരക്കാര്‍ അവരുടെ വൈകാരിക പ്രവര്‍ത്തനത്തെയും വിഷാദരോഗ ലക്ഷണങ്ങളെയും അളക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിരുന്നു. ഇതില്‍ ഉറക്കുറവ് പ്രകടിപ്പിച്ചവരാണ് വിഷാദരോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്.
അതുകൊണ്ടു തന്നെ കൗമാരക്കാരിലെ സോഷ്യല്‍മീഡിയാ ഉപയോഗം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കുട്ടികളുടെ മാത്രമല്ല ‘രക്ഷിതാക്കളുടെയും’ ഉറക്കം കെടുത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme