in , ,

സ്‌ട്രോക്ക് വില്ലനാണ് ശ്രദ്ധിക്കണം

Share this story

നമ്മുടെ സമൂഹത്തില്‍ സ്‌ട്രോക്ക് മൂലമുള്ള മരണങ്ങല്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്.
കുറച്ച് കാലം മുമ്പ് വരെ കുഴഞ്ഞുവീണുള്ള മരണങ്ങള്‍ മലയാളിയ്ക്ക് അന്യമായിരുന്നു. എന്നാല്‍ ഇന്ന് സാഹചര്യം മറിച്ചായി. നേരത്തെയുള്ള വിശ്വാസം ഇതിന് ഹൃദ്രോഗമാണ് കാരണമെന്നായിരുന്നു. എന്നാല്‍ ഈ വിശ്വാസങ്ങള്‍ ഒക്കെ എന്നേ തകിടം മറിഞ്ഞു കഴിയുന്നു. ഇന്നത്തെ പ്രധാന വില്ലന്‍ തലച്ചോറിലുണ്ടാകുന്ന രക്തസ്രാവവും അതു മൂലമുണ്ടാകുന്ന സ്ട്രോക്കുമാണ്.

സ്ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്.

  1. കണ്ണിന്റെ കാഴ്ച പെട്ടെന്ന് കുറയുകയോ നഷ്ടപ്പെടുകയോ ചെയ്യുക
  2. അകാരണമായി ശക്തമായ തലവേദന
  3. തലകറക്കം, നടക്കുമ്പോള്‍ ബാലന്‍സ് നഷ്ടപ്പെടുന്നത് പോലെ തോന്നുക.
  4. മുഖം മരവിക്കുന്നത് പോലെ തോന്നുക
  5. കൈകാലുകള്‍ക്ക് ബലക്ഷയം അനുഭവപ്പെടുക

സ്ട്രോക്ക് ഉണ്ടായതിന് ശേഷമുള്ള ആദ്യത്തെ ഒന്നര മണിക്കൂറിനെ ഗോള്‍ഡന്‍ 90 മിനിട്ട്സ് എന്നാണ് പറയുക. കാരണം ഈ സമയമാണ് രോഗിയുടെ കാര്യത്തില്‍ ഏറ്റവും നിര്‍ണായകം. ഈ സമയത്ത് ശരിയായ ചികിത്സ നല്‍കിയാല്‍ രോഗിയെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാം.പരമാവധി മൂന്ന് മണിക്കൂറിനുള്ളില്‍ രോഗിക്ക് ചികിത്സ ലഭ്യമാക്കിയിരിക്കണം. കടുത്ത രക്ത സ്രാവമില്ലെങ്കില്‍ ആറ് മണിക്കൂര്‍ വരെ ചിലപ്പോള്‍ രോഗി തരണം ചെയ്യാറുണ്ട്

രോഗപ്രതിരോധശേഷി കുറഞ്ഞുതുടങ്ങുന്നത് 30 കളുടെ അവസാനം മുതല്‍

യുവത്വം കാത്തു സൂക്ഷിക്കാന്‍ പത്തു മാര്‍ഗ്ഗങ്ങള്‍