- Advertisement -Newspaper WordPress Theme
BEAUTYസ്തനവലുപ്പം കൂട്ടാന്‍ സര്‍ജറി തന്നെ വേണോ?

സ്തനവലുപ്പം കൂട്ടാന്‍ സര്‍ജറി തന്നെ വേണോ?

മാറിടവലുപ്പത്തിന് സര്‍ജറി മാത്രമാണ് പോംവഴിയെന്ന് ഉപദേശിക്കുന്നവരോട് പോയി വേറെ പണി നോക്കാന്‍ പറയൂ…

ആകാരഭംഗിയും വലുപ്പമുള്ള സ്തനങ്ങള്‍ ആഗ്രഹിക്കാത്ത സ്ത്രീകളുണ്ടാവില്ല. പുരുഷന്മാരുടെ താല്‍പര്യമെന്നതിലുപരി മാറിടവലുപ്പമെന്നത് എതൊരു സ്ത്രീയുടെ ഉള്ളിലുള്ള ആഗ്രഹവുമാണ്. അതുകൊണ്ടു തന്നെ ചെറിയ സ്തനങ്ങളുള്ള പെണ്‍കുട്ടികള്‍ ആശങ്കപ്പെടുകയും ചെയ്യും. ശരിയായ മാറിടവലുപ്പത്തിന് സര്‍ജറി തന്നെ ശരണമെന്ന് വിശ്വസിക്കുന്ന പുതുതലമുറയാണിത്. എന്നാല്‍ അതുമാത്രമാണോ പോംവഴി?.- അല്ലേയല്ല.

വിവാഹശേഷം ശരീരത്തിലെ ഹോര്‍മോണുകളില്‍ വരുന്ന മാറ്റമാണ് സ്വഭാവികമായ മാറിടവലുപ്പം പ്രദാനം ചെയ്യുന്നത്. വിവാഹശേഷം മാറിടവലുപ്പമൊക്കെ വന്നോളുമെന്ന് പണ്ടുകാലത്തെ മുത്തശ്ശിമാരെല്ലാം പറയാറുള്ളതില്‍ കാര്യമുണ്ടെന്ന് ചുരുക്കം. എന്നാല്‍ പ്രകൃതിദത്തമായ മറ്റ് പോംവഴികളും ഇക്കാര്യത്തിലുണ്ടെന്നറിയുക. പാര്‍ശ്വഫലങ്ങളില്ലാതെ സ്വയമേ ചെയ്യാവുന്ന ഒന്നാണ് മസാജിങ്ങും വ്യായാമ മുറകളും. ഒപ്പം കൃത്യമായ ഭക്ഷണക്രമം കൂടി പാലിക്കുകയാണെങ്കില്‍ മാറിടവലുപ്പത്തെക്കുറിച്ച് തലപുണ്ണാക്കേണ്ടിവരുകയുമില്ല.

ഒരു സ്ത്രീയുടെ ജീവിതത്തില്‍ ആറുതവണയോളമാണ് മാറിടങ്ങളില്‍ മാറ്റംസംഭവിക്കുന്നത്. ഗര്‍ഭധാരണത്തിനും മുലയൂട്ടലിനും ശേഷം മാത്രമാണ് മാറിടങ്ങളില്‍ പൂര്‍ണ്ണമായ മാറ്റം കണ്ടുവരുന്നത്.

മാറിടവലുപ്പം വര്‍ദ്ധിപ്പിക്കുന്ന ചില ഭക്ഷണങ്ങള്‍

പാല്‍ ഉല്‍പന്നങ്ങള്‍, പഴങ്ങള്‍, അണ്ടിപ്പരിപ്പ് തുടങ്ങിയ ഭക്ഷണങ്ങള്‍ സ്വാഭാവിക സ്തനവളര്‍ച്ചയ്ക്ക് സഹായിക്കും. സ്തനങ്ങള്‍ പൂര്‍ണ്ണമായും കൊഴുപ്പ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. കൊഴുപ്പ് അടങ്ങിയ പാല്‍ ഉല്‍പന്നങ്ങള്‍ കഴിക്കുന്നത് മുലകളുടെ വലുപ്പം വര്‍ദ്ധിപ്പിക്കും.

ഉലുവ അടങ്ങിയ ഭക്ഷണം (ഉദാ: ഉലുവക്കഞ്ഞി, ഉലുവ കുറുക്ക്) കഴിക്കുന്നത് മാറിടവലുപ്പം കൂട്ടുന്നതിന് സഹായകരമാണ്. ഈസ്ട്രജന്റെ സമൃദ്ധമായ സാന്നിധ്യം ഉലുവയില്‍ അടങ്ങിയിരിക്കുന്നതിനാലാണിത്. സോയാബിന്‍ കഴിക്കുന്നതും ഇതേഫലം ഉണ്ടാക്കും.

മസാജിങ്ങ് എന്നതും സ്വയമേ പരീക്ഷിക്കാവുന്ന ഒന്നാണ്. ഉലുവ പൊടിച്ച് കടുക് എണ്ണയില്‍ കുഴച്ച് സ്തനങ്ങളില്‍ മസാജ് ചെയ്യുന്നത് ദൃഢതയും വലുപ്പവും വയ്ക്കാന്‍ സഹായിക്കുന്നതാണ്. പ്രകൃതിദത്തമായ എണ്ണകളും ഉപയോഗിക്കാം.

മസാജിങ്ങ് രീതികളും ശ്രദ്ധിക്കേണ്ടതാണ്. ഇരുസ്തനങ്ങള്‍ക്കു ചുറ്റും വൃത്താകാരത്തില്‍ വേണം മസാജ് ചെയ്തു തുടങ്ങേണ്ടത്. താഴെനിന്നും മുകളിലേക്കും ആവര്‍ത്തിക്കണം. പത്തു തവണയൊക്കെ ഇത്തരത്തില്‍ ചെയ്താല്‍ മതിയാകും. സ്തനങ്ങളുടെ സംവേദനക്ഷമതയെ സ്വാധീനിക്കുന്നതിനാല്‍ ഏറെനേരം ഇത്തരത്തില്‍ ചെയ്യുന്നത് ശരിയല്ലെന്നും ഓര്‍ക്കണം.

സ്തനവലുപ്പത്തെ സഹായിക്കുന്ന വ്യായാമമുറകളും ശീലിക്കാവുന്നതാണ്.
ഇരു കരങ്ങളും ഇരുവശത്തേക്കും നീട്ടിപ്പിടിച്ചശേഷം വളരെ സാവധാനത്തില്‍ അല്‍പം പിറകോട്ട് ചലിപ്പിക്കുക. പിന്നെ പതിയെ മുന്നിലേക്കു കൊണ്ടുവന്ന് കൈപ്പത്തികള്‍ ചേര്‍ത്തുപിടിക്കുക. വീണ്ടും പിന്നിലേക്കു കൊണ്ടുപോയശേഷം ഇത് ആവര്‍ത്തിക്കുക. പത്തുമിനിട്ടോളം നിത്യവും ചെയ്യാവുന്നതാണിത്. പുഷ് അപ് എടുക്കുന്നതും നല്ലതാണ്. പാര്‍ശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്തമായ വഴികള്‍ ഉള്ളപ്പോള്‍ മാറിടവലുപ്പത്തിന് സര്‍ജറി മാത്രമാണ് പോംവഴിയെന്ന് ഉപദേശിക്കുന്നവരോട് പോയി വേറെ പണി നോക്കാന്‍ പറയൂ…

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme