in

ഹൃദയസംബന്ധമായ പ്രശ്നങ്ങളോട് പോരാടാന്‍ ഫൈബര്‍ ഭക്ഷണങ്ങള്‍ കഴിക്കു

Share this story

ഫൈബര്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. പല അസുഖങ്ങളെയും പ്രതിരോധിക്കാനും ഹൃദയസംബന്ധമായ പ്രശ്നങ്ങളോട് പോരാടാനും ഫൈബര്‍ ഭക്ഷണങ്ങള്‍ സഹായിക്കും. ക്യാന്‍സര്‍ എന്ന മാരക രോഗത്തോട് പോരാടാനുള്ള കഴിവുണ്ട് ഇത്തരം ഭക്ഷണങ്ങള്‍ക്ക്. അതുകൊണ്ടുതന്നെ ഇന്നുമുതല്‍ ഫൈബര്‍ ഫുഡ് നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ. ഒരു ദിവസത്തെ മാതൃകാ ഭക്ഷണം നിങ്ങളുടെ കുടല്‍ എന്നും വൃത്തിയാക്കി സൂക്ഷിക്കാനും ഇവ സഹായിക്കും. മികച്ച ദഹനപ്രക്രിയയും ഇതുവഴി നടക്കും. ഫൈബര്‍ ലഭിക്കാന്‍ പഴങ്ങള്‍ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഫൈബര്‍ അടങ്ങിയ ചിലതരം പഴങ്ങളാണ് ഇവിടെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്. ഫൈബര്‍ അടങ്ങിയ 20 പഴങ്ങള്‍

ആപ്പിള്‍


ഒരു കഷ്ണം ആപ്പിളില്‍ 17 ശതമാനം ഫൈബര്‍ ഉണ്ട്.

അത്തിപ്പഴം


ഫൈബര്‍ അടങ്ങിയ മറ്റൊരു പഴമാണ്
ഇത് നിങ്ങളുടെ ദിവസവുമുള്ള ദഹനം മെച്ചപ്പെടുത്തും.

പ്രൂന്‍സ്


പ്രൂന്‍സ് എന്ന പഴത്തില്‍ 14 ശതമാനം ഫൈബര്‍ അടങ്ങിയിട്ടുണ്ട്.

ആപ്പിള്‍ പിയര്‍


ധാരാളം ഫൈബര്‍ അടങ്ങിയ ആപ്പിള്‍ രൂപത്തിലുള്ള പിയര്‍പ്പഴം അഥവാ സബര്‍ജന്‍പ്പഴം കഴിക്കാം. 18 ശതമാനം ഫൈബര്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

റാസ്ബെറീസ്


കലോറി കുറഞ്ഞ റാസ്ബെറീസിലും ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ദിവസവും റാസ്ബെറി കഴിക്കുകയാണെങ്കില്‍ 30 ശതമാനം ഫൈബര്‍ ശരീരത്തിലെത്തും.

ബ്ലാക്ക്ബെറീസ്

ഒരു കപ്പ് ബ്ലാക്ക്ബെറിയില്‍ 8 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ടാകും.

സബര്‍ജന്‍പഴം


സബര്‍ജന്‍പഴം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. 6 ഗ്രാം ഫൈബര്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

സ്ട്രോബെറി


ഫൈബറിന്റെ മികച്ച കേന്ദ്രമാണ് സ്ട്രോബെറി. 3.3 ഗ്രാം ഫൈബര്‍ ഒരു കപ്പ് സ്ട്രോബെറിയിലുണ്ട്.

അവക്കാഡോ


6.5 ഗ്രാം ഫൈബര്‍ ഒരു അവക്കാഡെ പഴത്തില്‍ ഉണ്ട്.

ഈന്തപ്പഴം


ഈന്തപ്പഴം ഫൈബര്‍ അടങ്ങിയതാണ് .
ആറ് ഗ്രാം ഫൈബര്‍ ഇതിലടങ്ങിയിട്ടുണ്ട്.

ചെറിപ്പഴം


ചെറിപ്പഴവും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 5 ഗ്രാം ഫൈബര്‍ ഒരു കപ്പ് ചെറിപ്പഴത്തില്‍ നിന്നും ലഭിക്കും.

കമ്ക്വാറ്റ്


ഒരുതരം ചെറുമധുരനാരങ്ങയാണിത്. അഞ്ച് ഗ്രാം ഫൈബര്‍ ഈ പഴത്തില്‍ അടങ്ങിയിട്ടുണ്ട്.

മാമ്പഴം


ചെറിയതരം ഒരു മാമ്പഴത്തില്‍ 3 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്.

വാഴപ്പഴം


പോഷകങ്ങളുടെ കലവറയായ വാഴപ്പഴത്തിലും ഫൈബര്‍ അടങ്ങിയിട്ടുണ്ട്. 19 ശതമാനം ഫൈബര്‍ ഇതിലടങ്ങിയിരിക്കുന്നുണ്ട്. കിവി പത്ത് മുതല്‍ 19 ശതമാനം വരെ ഫൈബര്‍ അടങ്ങിയ കിവി പഴവും ദിവസവും കഴിക്കാം.

പേരയ്ക്ക


ഫൈബര്‍ അടങ്ങിയ പേരയ്ക്ക ആരോഗ്യത്തിന് മികച്ച ഗുണം നല്‍കും

ഉണക്കിയ പ്ലം


ഫൈബറിന്റെ മികച്ച കേന്ദ്രമാണ് പ്ലം പഴം.
ഉണക്കിയ പ്ലം പഴം ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ഉണക്കമുന്തിരി


രുചികരമായ ഉണക്കമുന്തിരിയിലും ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. രണ്ട് സ്പൂണ്‍ ഉണക്കമുന്തിരിയില്‍ ഒരു ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ടാകും.

ചെറുമധുരനാരങ്ങ


അരകഷ്ണം നാരങ്ങയില്‍ 1.5 ഗ്രാം ഫൈബര്‍ ഉണ്ടാകും.

മദ്യപാനികളെ കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങള്‍

പല്ല് വേദന പരിഹരിക്കാന്‍ സഹായിക്കുന്ന ചില വീട്ടുമരുന്നുകള്‍