in ,

ഹൈഡ്രോക്സിക്ലോറോക്വിന്‍; പരസ്പരവിരുദ്ധമായ ഫലങ്ങളെന്ന് പഠനങ്ങള്‍, പാര്‍ശ്വഫലങ്ങളുണ്ടാകുമെന്നും സൂചന

Share this story

കോവിഡിനെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന മലമ്പനി മരുന്ന് ഹൈഡ്രോക്സി ക്ലോറോക്വിനിന്റെ ഫലപ്രാപ്തിയെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍. മരുന്നിനെക്കുറിച്ച്് പല രാജ്യങ്ങളിലും നടത്തിയ പഠനങ്ങളില്‍ വ്യത്യസ്ത നിഗമനങ്ങളാണ് ലഭിക്കുന്നത്.
ചൈനയിലും ഫ്രാന്‍സിലും നടത്തിയ പഠനങ്ങളില്‍ ഏറ്റവും അവസാനമായി ഈ മരുന്നിനെതിരേയാണ് ഫലങ്ങള്‍ വന്നത്. ന്യൂയോര്‍ക്ക് കേന്ദ്രമായി നടന്ന പഠനത്തിലും മരുന്നുപയോഗിക്കുന്നതിനെതിരേ മുന്നറിയിപ്പു നല്‍കുന്നുണ്ട്. അതേസമയം, മരുന്നുപയോഗത്തിനെതിരേ സുപ്രീംകോടതിയില്‍ പൊതുതാത്പര്യഹര്‍ജിയും ലഭിച്ചിട്ടുണ്ട്.
മരുന്നിനെ സംബന്ധിച്ച് ഐ.സി.എം.ആറിലെ വിദഗ്ധര്‍ക്കിടയിലും അഭിപ്രായ വ്യത്യാസമുള്ളതായാണ് സൂചന. നിലവില്‍ മരുന്നുപയോഗത്തിനായുള്ള മാര്‍ഗനിര്‍ദേശം പരിഷ്‌കരിക്കുമെന്നും വ്യക്തമായിട്ടുണ്ട്. ലാബില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ കോവിഡിനെ പ്രതിരോധിക്കുമെന്ന് വ്യക്തമായിരുന്നു. എന്നാല്‍, ചികിത്സ അടിസ്ഥാനമാക്കി നടത്തിയ പരീക്ഷണങ്ങളില്‍ പരസ്പരവിരുദ്ധമായ ഫലമാണ് ലഭിക്കുന്നത്

ചൈനയില്‍ 150 രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ മരുന്നുപയോഗിച്ചവര്‍ക്ക് നാമമാത്രമായ മെച്ചം മാത്രമാണ് കണ്ടെത്തിയത്. പാര്‍ശ്വഫലങ്ങള്‍ കൂടുതലായി കണ്ടെത്തുകയും ചെയ്തു. ഫ്രാന്‍സില്‍ 181 രോഗികളില്‍ പരീക്ഷണം നടത്തിയപ്പോള്‍ ഏറെ ഗുണകരമായി കണ്ടില്ല. അതേസമയം, പാര്‍ശ്വഫലങ്ങളെപ്പറ്റി ഏറെ തെളിവുകള്‍ ലഭിക്കുകയും ചെയ്തു. നിലവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗപ്രതിരോധത്തിന്റെ ഭാഗമായി ഈ മരുന്ന് നല്‍കാമെന്നാണ് നിര്‍ദേശം.

പാഴ്‌സലായി മദ്യം; താല്‍പര്യം അറിയിച്ച് 540 ബാറുകളും 212 ബിയര്‍ വൈന്‍ പാര്‍ലറുകളും

മദ്യപാനം ചോദ്യം ചെയ്ത് അച്ഛനെ കല്ലെടുത്ത് എറിഞ്ഞ് ഓടിച്ച് മകന്‍; അച്ഛനോടുള്ള കൊച്ചുമകന്റെ പരാക്രമം ചോദ്യം ചെയ്ത് 90കാരിയായ മുത്തശ്ശിയെ ജീവനോടെ കത്തിച്ച് ചെറുമകനും