- Advertisement -Newspaper WordPress Theme
FEATURESഹോളിവുഡ് താരം ടോം ഹാങ്ക്‌സിനും ഭാര്യയ്ക്കും കൊറോണ, സ്ഥിരീകരിച്ചത് ആസ്‌ട്രേലിയയില്‍ നിന്ന്

ഹോളിവുഡ് താരം ടോം ഹാങ്ക്‌സിനും ഭാര്യയ്ക്കും കൊറോണ, സ്ഥിരീകരിച്ചത് ആസ്‌ട്രേലിയയില്‍ നിന്ന്

ഹോളിവുഡ് സൂപ്പര്‍താരം ടോം ഹാങ്ക്‌സിനും ഭാര്യ റിതക്കും കൊറോണ വൈറസ്(കോവിഡ് 19) സ്ഥിരീകരിച്ചു. നിലവില്‍ ആസ്‌ട്രേലിയയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ് ഇരുവരും. കൊറോണ വൈറസ് പരിശോധന ഫലം പോസിറ്റീവ് ആണെന്നു താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ഞാനും റിതയും ആസ്‌ട്രേലിയയിലായിരുന്നു. ജലദോഷവും ശരീരവേദനയും ചെറിയ പനിയും കാരണം ഞങ്ങള്‍ രണ്ട് പേരും ക്ഷീണിതരായിരുന്നു. കാര്യങ്ങള്‍ ശരിയായ രീതിയില്‍ പോവേണ്ടതുകൊണ്ട് കൊറോണ വൈറസ് ബാധയുണ്ടോ എന്നറിയാനായി ടെസ്റ്റ് ചെയ്തു. ഫലം വന്നപ്പോള്‍ പോസിറ്റീവാണ്’. -എന്ന കുറിപ്പോടെ ഗ്ലൗസിന്റെ ചിത്രമടക്കമാണ് ഹാങ്ക്‌സ് ട്വിറ്ററില്‍ പോസ്റ്റിട്ടത്.’മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം നിര്‍ബന്ധമായും പിന്തുടരേണ്ടതുണ്ട്. പൊതു ജനാരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് ഞങ്ങള്‍ നിരീക്ഷണത്തില്‍ തുടരുമെന്നും കൂടുതല്‍ വിവരങ്ങള്‍ ട്വിറ്ററിലൂടെ അറിയിക്കുമെന്നും ടോം ഹാങ്ക്‌സ് അറിയിച്ചു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme