പലര്‍ക്കും പലതരം ശീലങ്ങളാണല്ലോ. ആഹാരം കഴിക്കുന്നതില്‍ ചിലര്‍ക്ക് ചിട്ടകളുണ്ടാകും. ഭൂരിപക്ഷംപേര്‍ക്കും ചിട്ടകളേ ഉണ്ടാകില്ല. പക്ഷേ തെറ്റായ ആഹാരശീലങ്ങള്‍ ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് ഉറപ്പാണ്. തടി കൂടുന്നേ എന്നുനിലവിളിക്കുന്നതിനു മുമ്പ് നിങ്ങള്‍ അത്താഴം കഴിക്കുന്ന സമയം എപ്പോഴാണെന്ന് ഓര്‍ത്തുനോക്കിയേ. രാത്രി എന്നും വൈകി അത്താഴം കഴിക്കുന്നവരുടെ ശരീരഭാരം കൂടുതലാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
നേരത്തേ അത്താഴം കഴിച്ചവരേക്കാള്‍ രാത്രി 10 ന് അത്താഴം കഴിക്കുന്നവരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആഹാരം വൈകി കഴിച്ചവരിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയധികം കൂടുതലായി കാണപ്പെട്ടു. മാത്രമല്ല ഇത്തരക്കാരില്‍ ഗ്ളൂക്കോസ് അളവു കൂടുകയും കൊഴുപ്പ് ഉരുക്കിക്കളയാനുള്ള ശരീരത്തിന്റെ കഴിവ് കുറയുകയും ചെയ്തു.
നേരത്തെ അത്താഴം കഴിച്ചവരെ അപേക്ഷിച്ച് വൈകി ഭക്ഷണം കഴിക്കുന്നവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഏകദേശം 20 ശതമാനം കൂടുതലാണെന്നും കൊഴുപ്പ് കത്തുന്നത് 10 ശതമാനം കുറയുമെന്നും പഠനം കണ്ടെത്തി. രീരഭാരം കൂട്ടുന്നതില്‍ നിങ്ങള്‍ ഭക്ഷണം കഴിക്കാന്‍ തെരഞ്ഞെടുക്കുന്ന സമയത്തിനും ബന്ധമുണ്ടെന്ന് ചുരുക്കം. ന്ഡോക്രൈന് സൊസൈറ്റിയുടെ ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി & മെറ്റബോളിസത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.