- Advertisement -Newspaper WordPress Theme
LIFEആതുരസേവന രംഗത്തെ രണ്ട് ദശകത്തിന്റെ കീര്‍ത്തിമുദ്രയില്‍ കിംസ്‌ഹെല്‍ത്ത് ഫാമിലി ഫെസ്റ്റ്

ആതുരസേവന രംഗത്തെ രണ്ട് ദശകത്തിന്റെ കീര്‍ത്തിമുദ്രയില്‍ കിംസ്‌ഹെല്‍ത്ത് ഫാമിലി ഫെസ്റ്റ്

തിരുവനന്തപുരം: രണ്ട് ദശകമായി ആതുരസേവനരംഗത്തെ ശ്രദ്ധേയ നാമമായി നിലകൊള്ളുന്ന കിംസ്‌ഹെല്‍ത്തിന്റെ 20 -ാം വാര്‍ഷികത്തിന്റെ ഭാഗമായി ഫാമിലി ഫെസ്റ്റ്-2022 സംഘടിപ്പിച്ചു. കിംസ്‌ഹെല്‍ത്ത് മാനേജ്‌മെന്റ് അംഗങ്ങള്‍, ആരോഗ്യവിദഗ്ധര്‍, ജീവനക്കാര്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കുചേര്‍ന്ന ഫാമിലി ഫെസ്റ്റ് കിംസ്‌ഹെല്‍ത്തിന്റെ 20 വര്‍ഷത്തെ വളര്‍ച്ചയുടെ ഓര്‍മ്മപുതുക്കല്‍ വേദിയായി.

ആശുപത്രി എന്നതിലുപരി ഒരു സ്ഥാപനം എന്ന നിലയ്ക്കാണ് കിംസ്‌ഹെല്‍ത്തിന്റെ പ്രസക്തിയെന്ന് നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഫാമിലി ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് കിംസ്‌ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.ഐ. സഹദുള്ള പറഞ്ഞു. കിംസ്‌ഹെല്‍ത്തിന്റെ 20 വര്‍ഷത്തെ യാത്ര സംഭവബഹുലമായിരുന്നു. ആശുപത്രിയുടെ തുടക്കകാലത്ത് നേരിട്ട സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഏറെ വലുതായിരുന്നു. പിന്നീട് അതെല്ലാം മറികടന്ന് രാജ്യത്തിന് പുറത്തേക്ക് വരെ കിംസ്‌ഹെല്‍ത്തിന്റെ ആതുരസേവന മികവ് വളര്‍ന്നു. ഇതില്‍ ജീവനക്കാരുടെ സഹകരണം വളരെ വലുതാണ്. നീതിനിഷ്ഠമായ കര്‍മ്മമേഖല എന്ന നിലയില്‍ ആശുപത്രിയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇക്കാലയളവില്‍ സാധിച്ചെന്നും ഡോ. സഹദുള്ള കൂട്ടിച്ചേര്‍ത്തു.

രണ്ട് ദശാബ്ദമായി ആതുരസേവന മേഖലയില്‍ നിലകൊണ്ട് സമൂഹത്തോടുളള ഉത്തരവാദിത്വം നിറവേറ്റുകയാണ് കിംസ്‌ഹെല്‍ത്ത് ചെയ്യുന്നതെന്ന് കിംസ്‌ഹെല്‍ത്ത് വൈസ് ചെയര്‍മാന്‍ ഡോ.ജി. വിജയരാഘവന്‍ പറഞ്ഞു. കിംസ്‌ഹെല്‍ത്തിന്റെ വിജയത്തിനു കാരണം ഓരോ ജീവനക്കാരന്റെയും അര്‍പ്പണബോധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവ, കിംസ്‌ഹെല്‍ത്ത് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഇ.എം.നജീബ്, ഡയറക്ടര്‍മാരായ ഇ.ഇക്ബാല്‍, ഡോ.പി.എം.സുഹ്‌റ, കബീര്‍ ജലാലുദ്ദീന്‍, എ കെ.മുക്താര്‍, വൈസ് ഡീന്‍ അക്കാദമിക്‌സ് ഡോ.പി. എം.സഫിയ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ രശ്മി ഐഷ, ഡയറക്ടര്‍ ഓപ്പറേഷന്‍സ് ആന്റ്‌പ്രോജക്ട് (ജിസിസി) ജേക്കബ്ബ് തോമസ്, സിഇഒ ജെറി ഫിലിപ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.

കിംസ്‌ഹെല്‍ത്തിന്റെ 20 വര്‍ഷത്തെ വളര്‍ച്ചയില്‍ നിര്‍ണായക സംഭാവന നല്‍കിയവരെ ചടങ്ങില്‍ എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു. സമീര്‍ സഹദുള്ള, ജെസി അജിത്ത്, ദീപ സി.ആര്‍, അനില്‍കുമാര്‍ ഡി., ശ്രീരഞ്ജിനി എല്‍., സുജാത ജി.പി. എന്നിവരാണ് എക്‌സലന്‍സ് അവാര്‍ഡിന് അര്‍ഹരായത്. ഡോ.കെ.എന്‍.വിജയന്‍, ഡോ.ചാക്കോ രാമച്ച, ഡോ.സുഷമാ ദേവി, ഡോ.രാമകൃഷ്ണ പിള്ള എന്നിവരെ ക്ലിനിക്കല്‍ എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു.

പ്രശസ്ത ചലച്ചിത്ര പിന്നണിഗായകരായ വിധുപ്രതാപും ജ്യോത്സ്‌നയും നയിച്ച മ്യൂസിക്കല്‍ ഫിയസ്റ്റ ഫാമിലി ഫെസ്റ്റിന്റെ മുഖ്യ ആകര്‍ഷണമായി. കിംസ്‌ഹെല്‍ത്ത് ജീവനക്കാര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ചടങ്ങിന് പൊലിമയേകി.

ആതുരസേവന രംഗത്ത് 20 വര്‍ഷം പൂര്‍ത്തിയാക്കിയ കിംസ്‌ഹെല്‍ത്ത് സംസ്ഥാനത്ത് കൊല്ലം, കോട്ടയം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും ഇന്ത്യക്കു പുറത്ത് ബഹ്‌റൈന്‍, ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme