- Advertisement -Newspaper WordPress Theme
BEAUTYഇഞ്ചിയും ഗ്രാമ്പൂവും, മുടി കൊഴിച്ചില്‍ നിര്‍ത്താന്‍ സഹായിക്കുന്നു

ഇഞ്ചിയും ഗ്രാമ്പൂവും, മുടി കൊഴിച്ചില്‍ നിര്‍ത്താന്‍ സഹായിക്കുന്നു

മുടി വളരാന്‍ സഹായിക്കുന്ന ഇന്ത്യന്‍ വിദ്യകള്‍ പലതാണ്. മുടി വളരാനായി കൃത്രിമ വഴികള്‍ സഹായം ചെയ്യില്ലെന്നതാണ് വാസ്തവം. ഇതിനായി തികച്ചും പ്രകൃതിദത്ത വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. നമ്മുടെ വീട്ടില്‍ തന്നെ ലഭ്യമാകുന്ന പല ചേരുവകളും ഇതിന് സഹായിക്കുന്നവയാണ്.

ഇഞ്ചി

ഇതില്‍ ഉപയോഗിയ്ക്കുന്നത് ഗ്രാമ്പൂ അഥവാ കരയാമ്പൂ, ഇഞ്ചി എന്നിവയാണ്. പിന്നെ ഒരു ഓയിലും. ഇഞ്ചി ശിരോചര്‍മത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതിനാല്‍ തന്നെ മുടി വളരാന്‍ ഏറെ നല്ലതുമാണ് ഇത്. ഇഞ്ചി താരനുള്ള നല്ലൊരു പരിഹാരമാണ്. ഇതു പോലെ തന്നെ നരച്ച മുടി കറുപ്പിയ്ക്കാനുള്ള ഒരു വഴി കൂടിയാണ് ഇഞ്ചിയെന്നത്. ഇഞ്ചി പല തരത്തിലും മുടിയുടെ ആരോഗ്യത്തിന് ഉപയോഗിയ്ക്കുന്ന ഒന്നാണ്

ഗ്രാമ്പൂ

ഗ്രാമ്പൂവും മസാലച്ചേരുവയാണെങ്കിലും ആരോഗ്യ ഗുണങ്ങള്‍ക്കൊപ്പം മുടിയ്ക്കും സംരക്ഷണം നല്‍കുന്ന ഒന്നാണ്. ഗ്രാമ്പൂ ഓയില്‍ പല ഗുണങ്ങള്‍ക്കും സഹായിക്കുന്നു. മുടിയുടെ വളര്‍ച്ചയ്ക്ക് ഇതേറെ ഗുണകരമാണ്. മുടി കൊഴിച്ചില്‍ നിര്‍ത്താന്‍ ഗ്രാമ്പൂ ഏറെ ഗുണകരമാണ്. ഇത് മുടി വേരുകളെ ശക്തിപ്പെടുത്തുന്ന ഒന്നാണ്

ഓയില്‍

ഇതില്‍ ഒരു ഓയില്‍ കൂടി ഉപയോഗിയ്ക്കും. സണ്‍ഫ്ളവര്‍ ഓയിലാണ് ഇവിടെ ഉപയോഗിയ്ക്കുന്നത്. മുടി വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സണ്‍ഫ്ളവര്‍ ഓയില്‍ ഏറെ നല്ലതാണ്. രോമകൂപങ്ങളുടെ വളര്‍ച്ചയെ സഹായിച്ചാണ് ഇത് ഈ ഗുണം നല്‍കുന്നത്. ഇതിന് പകരം വെളിച്ചെണ്ണയോ തലയില്‍ തേയ്ക്കുന്ന മറ്റേതെങ്കിലും ഓയിലോ ഉപയോഗിയ്ക്കാവുന്നതാണ്ഇതിന് വേണ്ടത്

ഇതിന് വേണ്ടത് ആദ്യം ഗ്രാമ്പൂ പൊടിയ്ക്കുക. ഇഞ്ചി അരിഞ്ഞെടുക്കുക. ഗ്രേറ്റ് ചെയ്താല്‍ മതിയാകും. ഇഞ്ചി ഒരു പാനിലിട്ട് ചൂടാക്കുക. പിന്നീട് ഇതിലേയ്ക്ക് അല്‍പം ഗ്രാമ്പൂ പൊടിച്ചത് ഇടുക. ഇതിലേയ്ക്ക് ഓയില്‍ ആവശ്യത്തിന് ഒഴിച്ചിളക്കാം. ഇത് 10 മിനിറ്റ് ചൂടാക്കുക. പിന്നീട് വാങ്ങി വയ്ക്കാം. ഇത് ചൂടാറുമ്പോള്‍ നല്ലതുപോലെ അരിച്ചെടുക്കാം.

ഓയില്‍ ശിരോചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്യാം. ഇത് മുടി വളര്‍ച്ചയെ സഹായിക്കുന്നു. മുടി കൊഴിയുന്നത് തടയുകയും ചെയ്യുന്നു. നരയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme