രണ്ടാംഘട്ട ലോക്ക് ഡൗണ്‍ കാലാവധി അവസാനിക്കാന്‍ മൂന്നു ദിവസം മാത്രം ബാക്കി നില്‍ക്കെ രാജ്യത്തെ കൊവിഡ് കേസുകള്‍ 31,000 കടന്നു. മരണം ആയിരം പിന്നിട്ടു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക് പ്രകാരം കൊവിഡ് ബാധിച്ചവര്‍ 31,787 ആയി. മരണം 1008.
24 മണിക്കൂറിനിടെ രാജ്യത്ത് 1,813 പുതിയ രോഗികളും 71 മരണവും റിപ്പോര്‍ട്ട് ചെയ്തു.22,982 പേരാണ് ചികിത്സയില്‍. 7,797 പേര്‍ക്ക് രോഗം ഭേദമായി. കഴിഞ്ഞ മൂന്നുദിവസമായി കൊവിഡ് കേസുകളുടെ ഇരട്ടിയാകല്‍ നിരക്ക് 11.3 ദിവസമായി കുറഞ്ഞു. മരണനിരക്ക് 3 ശതമാനം.
in HEALTH, kovid-19 news