- Advertisement -Newspaper WordPress Theme
FEATURESഇയര്‍ഫോണ്‍ ഉപയോഗം സൂക്ഷിച്ചു വേണം

ഇയര്‍ഫോണ്‍ ഉപയോഗം സൂക്ഷിച്ചു വേണം

മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടിയതുപോലെ തന്നെ ഇയര്‍ഫോണുകളുടെ ഉപയോഗം വളരെ വര്‍ധിച്ചിരിക്കുന്നു. സ്ഥിരമായി ഇവ ഉപയോഗിക്കുന്നത് കേള്‍വിക്കുറവിലേക്കു വരെ നയിക്കാം.

ഇന്ന് ബസിലും ട്രെയിനിലും എന്തിനേറെ ബസ്സ്റ്റോപ്പുകളിലും എല്ലായിടത്തും കാണാം, ഇയര്‍ഫോണ്‍ അഥവാ ഹെഡ് ഫോണ്‍. ചെവിയില്‍ തിരുകി പാട്ട് കേട്ടും സിനിമാ കണ്ടും ആസ്വദിച്ചിരിക്കുന്നവരെ.

ഇങ്ങനെ എപ്പോഴും ചെവിയില്‍ ഇയര്‍ഫോണ്‍ വയ്ക്കുന്നത് നല്ലതാണോ?

സാധാരണ ഉച്ചഭാഷിണിയുടെ അതേ പ്രവര്‍ത്തനം തന്നെയാണ് ഹെഡ്ഫോണുകള്‍ക്കും. ശബ്ദകാഠിന്യത്തെ ആവശ്യാനുസരണം നിയന്ത്രിക്കാനും അതിനെ വളച്ചൊടിക്കാതെ കേള്‍പ്പിക്കാനും ഹെഡ് ഫോണുകള്‍ക്കു കഴിയും.

പല തരത്തിലുള്ള ഹെഡ് ഫോണുകള്‍ ഉണ്ട്. ചെവിക്കുട മുഴുവനും മറയ്ക്കുന്ന സെര്‍കം ഔറല്‍, കര്‍ണനാളിയെ അടയ്ക്കുന്ന സുപ്രാ ഓറല്‍ (supra Aural), കര്‍ണനാളിക്കുള്ളില്‍ വയ്ക്കുന്ന ഇയര്‍ ബഡ് (Ear bud), കര്‍ണനാളിക്കകത്ത് അമര്‍ന്നിരിക്കുന്ന ഇയര്‍കനാല്‍ (Ear canal) ഫോണ്‍ എന്നിവ. ചെവിക്കുടയ്ക്കു ചുറ്റും അമര്‍ന്നിരിക്കുന്ന സെര്‍കം ഓറല്‍ (Circum Aural) ഹെഡ് ഫോണാണ് കൂടുതല്‍ സൗകര്യപ്രദം. വേദനയും ഉണ്ടാകില്ല.

ഇയര്‍ ബഡ് ധരിക്കുമ്പോള്‍ ഉണ്ടാകുന്ന വേദന കുറയ്ക്കാന്‍ കര്‍ണനാളിക്കുള്ളിലേക്കു കടക്കുന്ന ഭാഗത്തു ഫോം പാഡ് ഘടിപ്പിച്ചാല്‍ മതി.

ഹെഡ് ഫോണിന്റെ ഓരോ വശത്തും എല്‍.ആര്‍ എന്നീ അക്ഷരങ്ങള്‍ എഴുതിയിട്ടുണ്ടാകും. എല്‍ എന്നത് ഇടതുചെവിയില്‍ വെയ്ക്കാനുള്ളതും ആര്‍ എന്നുള്ളത് വലതു ചെവിയിലേക്കുള്ളതും. ഇതനുസരിച്ച് തന്നെ വയ്ക്കുക. കാരണം കര്‍ണനാളത്തിന്റെ സ്ഥാനമനുസരിച്ചാണ് ഇത്തരത്തില്‍ തരംതിരിച്ചിരിക്കുന്നത്.

ഹെഡ് ഫോണ്‍ കാരണം കൂടിയ അളവിലും കൂടിയ സമയത്തേക്കും ശബ്ദം ചെവിയില്‍ പതിക്കുന്നത് താല്‍കാലികമായോ സ്ഥിരമായോ ആയ കേള്‍വിക്കുറവിലേക്കു നയിക്കാം.

വ്യായാമം ചെയ്യുമ്പോള്‍ ഹെഡ് ഫോണ്‍ ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. വ്യായാമം ചെയ്യുമ്പോള്‍ കാലുകളിലേക്കും കൈകളിലേക്കും രക്തയോട്ടം കൂടുകയും കര്‍ണങ്ങളിലേക്കുള്ളതു കുറയുകയും ചെയ്യും. ഈ സാഹചര്യത്തില്‍ അമിത ശബ്ദം കൊണ്ടുള്ള അപകടം വര്‍ധിക്കും. ഹെഡ് ഫോണുകളുടെ അമിതോപയോഗം കൊണ്ട് പടിപടിയായി വഷളാകുന്ന, പ്രത്യേകിച്ച് അപായ സൂചനകള്‍ ഒന്നും ഇല്ലാത്ത കേള്‍വിക്കുറവ് വരാം.

നിരന്തരം കൂടുതല്‍ സമയം ഹെഡ് ഫോണ്‍ ഉപയോഗിക്കേണ്ടിവന്നാല്‍ ഓരോ മണിക്കൂറിനുമിടയില്‍ അഞ്ച് മിനിറ്റ് വിശ്രമം നല്‍കുക.

ഒരാള്‍ ഉപയോഗിക്കുന്ന ഹെഡ് ഫോണ്‍ കഴിവതും മറ്റൊരാള്‍ ഉപയോഗിക്കരുത്. ചെവിയിലെ അണുക്കള്‍ പകരാനിടയാകും.

അണുനാശിനി ലായനി കൊ്ണ്ട് ഹെഡ് ഫോണ്‍ വൃത്തിയാക്കി ഉണക്കിവയ്ക്കാം. വൃത്തിഹീനമായ കൈകള്‍ കൊണ്ട് ഇയര്‍ ബഡ് തൊടരുത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme