in , , , , ,

ഒറ്റപ്പെട്ടുള്ള ജീവിതം ഏറ്റവും വലിയ ആരോഗ്യപ്രശ്‌നം

Share this story

ആളുകള്‍ക്കിടയില്‍ സാമൂഹിക അടുപ്പം വര്‍ധിപ്പിക്കാനുള്ള വഴികള്‍ക്ക് രൂപം നല്‍കാനുള്ള നടപടികള്‍ക്കായി ലോകാരോഗ്യ സംഘടന പുതിയ കമ്മീഷനു രൂപം നല്‍കി. സാമൂഹിക ബന്ധങ്ങളില്ലാതെ, ഒറ്റപ്പെട്ടുള്ള ജീവിതമാണ് ആളുകള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്‌നമെന്ന തിരിച്ചറിവിലാണു നടപടി.

യുഎസ് സര്‍ജന്‍ ജനറല്‍ ഡോ വിവേക് മൂര്‍ത്തി അധ്യക്ഷനായ 11 അംഗ കമ്മീഷന്റെ ആദ്യ യോഗം ഡിംസംബര്‍ എട്ടിന് നടക്കും. 3 വര്‍ഷത്തേക്കാണ് സമിതിയുടെ പ്രവര്‍ത്തനം. സാമൂഹിക അടുപ്പം കൂട്ടുന്നതിനുള്ള അജന്‍ഡ ആഗോളതലത്തില്‍ നിശ്ചയിക്കുകയെന്നതാണ് കമ്മീഷന്റെ പ്രധാന ചുമതല.കോവിഡ് സൃഷ്ടിച്ച പ്രശ്‌നങ്ങളും പരിശോധന വിധേയമാക്കും.

പ്രായം ചെന്ന അഞ്ചില്‍ ഒരാളെ ഏകാന്തത അലട്ടുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. കൗമാരക്കാര്‍ക്കിടയില്‍ 5-15പേരും ഏകാന്തതയുടെ പ്രശ്‌നം അനുഭവിക്കുന്നു. ഏകാന്തവാസം വിഷാദത്തിലേക്ക് നയക്കുമെന്നും പഠനങ്ങളിലുണ്ട്. മതിയായ സാമൂഹിക ബന്ധം ഇല്ലാതെ ജീവിക്കുന്നവര്‍ക്കിടയില്‍ പക്ഷാഘാതം, ഉത്കണ്ഠ, മറവിരോഗം, വിഷാദം, ആത്മഹത്യാപ്രവണത എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്നും ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ട്രെഡോസ് അദാനം വ്യക്തമാക്കി.

കുട്ടികളില്‍ ന്യുമോണിയ, വേണ്ടത്ര ശ്രദ്ധയില്ലെങ്കില്‍ ഗുരുതരമാകും

സ്ത്രീകളിലെ ലൈംഗിക പ്രശ്‌നങ്ങള്‍ ചികിത്സിക്കണം