in , , , , , , , , ,

കഴിച്ചാലും കഴിച്ചില്ലെങ്കിലും ഗ്യാസ്, ഇങ്ങനെ ചെയ്തു നോക്കൂ ഗ്യാസ് കയറുന്നത് ഒഴിവാക്കാം

Share this story

നമ്മളിൽ പലരെയും ചിലപ്പോഴെങ്കിലും അലട്ടിയിട്ടുള്ള ഒരു ആരോഗ്യപ്രശ്നമാണ് ഗ്യാസ്. ഓരോരുത്തരെയും പലതരത്തിലാണ് ഗ്യാസ് ബാധിക്കുന്നത്. ചിലരിൽ അതികഠിനമായ വയറുവേദനയും മറ്റു ചിലർക്ക് ഓർക്കാനും പോലുള്ള ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടാകും.ഓ രോരുത്തർക്കും ഗ്യാസുണ്ടാക്കുന്ന ഭക്ഷണം വ്യത്യസ്തമായിരിക്കും. അതു തിരിച്ചറിഞ്ഞ് ഉപേക്ഷിക്കണം. ദഹനത്തെ വർധിപ്പിക്കുന്ന ഇഞ്ചി, വെളുത്തുള്ളി, ജീരകം പോലുള്ള ആഹാരവസ്തുക്കൾ ഉൾപ്പെടുത്തിയും ഗ്യാസ് കുറയ്ക്കാം. ചുവന്നുള്ളി, പച്ചമുളക് കുരു കളഞ്ഞത്, പെരുംജീരകം എന്നിവയൊക്കെ ഗ്യാസിനെ പേടിക്കാതെ കഴിക്കാം. എല്ലാ ഇലക്കറികളും അൽപം അധികമായി കഴിച്ചാൽ ഗ്യാസ് കയറും.

എണ്ണയിലുണ്ടാക്കുന്ന ആഹാരം കുറച്ചിട്ട് ആവിയിൽ പുഴുങ്ങിയ വിഭവങ്ങളിലേക്കു ശ്രദ്ധ തിരിക്കാം. പൂവരശിന്റെ ഇല ചേർത്തുണ്ടാക്കുന്ന അവലോസ് പൊടി ഗ്യാസ് കുറയാൻ നല്ലതാണ്. ഇഡ്ഡലി തട്ടിൽ പൂവരശ് ഇല വച്ച് അതിന്റെ മേൽ മാവൊഴിച്ച് പാകപ്പെടുത്താം. വാഴയില, വഴനയില എന്നിവയിലൊക്കെ ആഹാരം പൊതിഞ്ഞു പുഴുങ്ങി കഴിക്കുന്നതു ഗ്യാസിനെ കുറയ്ക്കും. ദഹനത്തെ മെച്ചപ്പെടുത്തും.

പ്രോട്ടീൻ, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയെല്ലാം സംതുലിതമായി ഉപയോഗിക്കുക. പാകം ചെയ്തു കഴിക്കുമ്പോൾ ഗ്യാസുണ്ടാക്കുന്ന പലതും പച്ചയായി ഉപയോഗിച്ചാൽ ബുദ്ധിമുട്ടുണ്ടാക്കാറില്ല. വളരെ മധുരമുള്ള പഴങ്ങളേക്കാൾ മധുരം കുറഞ്ഞ പഴങ്ങൾക്കു ഗ്യാസും കുറയും.

ഗോതമ്പ്, ഉരുളക്കിഴങ്ങ് പോലുള്ള കിഴങ്ങു വർഗങ്ങൾ എന്നിവ കഴിച്ചാൽ ഗ്യാസുള്ളവർ അരി കൊണ്ടുള്ള വിഭവങ്ങളിലേക്ക് മാറണം. ചെറുപയർ പോലുള്ളവ ഗ്യാസ് ഉണ്ടാക്കുന്നുവെങ്കിൽ അതു മുളപ്പിച്ച് ഉപയോഗിക്കുക. ഗ്യാസ് കുറയും. നെയ്യ് അൽപം വീതം ചേർത്ത് ഭക്ഷണം കഴിക്കുന്നത് ഗ്യാസിനെ കുറയ്ക്കും. പക്ഷേ, നെയ്യുടെ അളവു കൂടരുത്. ഗ്യാസ് കുറയണമെങ്കിൽ ചായ കുടിക്കുന്നതു കുറയ്ക്കണം. ഭക്ഷണശേഷം മധുരം കഴിക്കുന്നത് ഒഴിവാക്കണം. പുറത്തേക്ക് പോകുന്ന ഗ്യാസിന് നാറ്റമുണ്ടെങ്കിൽ ലാക്ടോസ് അടങ്ങിയ പാലും പാലുൽപന്നങ്ങളും ഗ്ലൂട്ടൻ അടങ്ങിയ ഗോതമ്പുമൊക്കെ ഒഴിവാക്കുന്നതാണ് നല്ലത്

രാവിലെ കാപ്പികുടിപതിവാണോ, എങ്കില്‍ ഷുഗര്‍രോഗം പിടിപെടാന്‍ സമയമായി

രോഗലക്ഷണങ്ങൾ പ്രകടമാക്കാതെ വില്ലനാകുന്ന കരളിലെ കാൻസർ