ചുമ പിടിച്ചാല്‍ ഒന്നു മാറിക്കിട്ടാനാ പാട്, ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍വരെ നീണ്ടു പോയെന്നു വരാം പ്രത്യേകിച്ച് അസുഖമില്ലാത്തപ്പോഴും ഇടയ്ക്കിടെ വന്നു ശല്യപ്പെടുത്തിക്കൊണ്ടിരിക്കും
ചുമയ്ക്കുമ്പോള്‍ പച്ചയോ മഞ്ഞയോ നിറത്തില്‍ കഫം വരികയോ, ശ്വാസം മുട്ടുകയോ, വര്‍ധിച്ച പനിയും കൂടി കാണുകയോ ചെയ്താല്‍ ഡോക്ടറെ കണ്ടുതന്നെ ചികിത്സിക്കേണ്ടി വരും അതുപോലെ തുടര്‍ച്ചയായ ചുമയുടെ കാരണം ഗ്യാസോ ആസ്മയോ പുകവലിയോ ആകാം. ഇവ പരിഹരിക്കാതെ ചുമ മാത്രമായി മാറ്റാന്‍ ശ്രമിച്ചിട്ടു കാര്യമൊന്നുമില്ല രണ്ടാഴ്ചയിലധികം നീണ്ടു നില്‍ക്കുന്ന ചുമ ഉളളവര്‍ ഡോക്ടറെ കണ്ടു പരിശോധന നടത്തുകതന്നെ വേണം
പൈനാപ്പിള്‍ ജ്യൂസും ഇഞ്ചിയും തേനും
തേന്‍ ചേര്‍ത്ത കഷായമോ, വെളളമോ, ഇഞ്ചിനീരോ കഴിക്കുന്നതു ചുമയുളളവര്‍ക്കു ഗുണകരമാണ് ഇവയുള്‍പ്പെടെ നിര്‍ജലീകരണം ഉണ്ടാകാതിരിക്കുന്നതിനായി ആവശ്യത്തിനു വെളളം കുടിക്കണം ആവശ്യത്തിനു വെളളം കുടിക്കുന്നവരില്‍ ചുമ മാത്രമല്ല മൂക്കൊലിപ്പും തുമ്മലും കുറയും കഫം അലിഞ്ഞു പോകും
കട്ടികുറഞ്ഞ സൂപ്പ്, കട്ടന്‍ചായ, ആയുര്‍വേദ ഔഷധങ്ങളിട്ടു തിളപ്പിച്ചാറ്റിയ കഷായങ്ങള്‍, ചെറിയ ചൂടു വെളളം, ചെറു ചൂടുളള ജ്യൂസുകള്‍ തുടങ്ങിയവ കുടിക്കാം
മത്തന്‍, മത്തന്‍ വിത്ത്, ചൂര, ചാള, മത്തി, ഉണക്കമുന്തിരി, തേന്‍, ഇഞ്ചി, നാരങ്ങ, ഒലിവ് ഓയില്‍, സൂപ്പ് തുടങ്ങിയവ ചുമ കുറയ്ക്കും
ചുമ കുറയ്ക്കുന്നതിനു പൈനാപ്പിള്‍ ജ്യൂസ് നല്ലതാണ് എന്നാല്‍ പൈനാപ്പിളിനു മധ്യ ഭാഗത്തുളള കാമ്പ് കൂടി ജ്യൂസില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ചുമ കുറയ്ക്കുന്നതിനു സാധിക്കുകയുളളൂ അതില്‍ അടങ്ങിയിട്ടുളള തൊണ്ടയുടെ പ്രയാസങ്ങള്‍ കുറയ്ക്കുന്ന എന്‍സൈമിന്റെ സാന്നിധ്യമാണ് അതിനു കാരണം
ദീര്‍ഘനാളായി ചുമയ്ക്കുന്ന പലര്‍ക്കും ഗ്യാസിന്റെ ഉപദ്രവം കുറയുന്നതിനനുസരിച്ചു ചുമയും കുറയാറുണ്ട്. അത്തരമാളുകള്‍ ഗ്യാസ് കുറയ്ക്കുന്ന ഭക്ഷണരീതി ശീലിച്ചാല്‍ മാത്രമേ ചുമയും കുറയൂ മദ്യം, കോഫി, ചോകലേറ്റ്, പുളിയുളള പഴങ്ങള്‍, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണം, ഉളളി, എരിവും പുളിയും കൂടിയ ഭക്ഷണം, തക്കാളി തുടങ്ങിയവയാണോ ഗ്യാസും ചുമയും വര്‍ധിപ്പിക്കുന്നതെന്നു വിശദമായി നിരീക്ഷിക്കേണ്ടതുണ്ട്. ഭക്ഷണം കഴിച്ചയുടനെ കഴിച്ചയുടനെ കിടക്കുന്നതും ഒഴിവാക്കണം
എണ്ണ കുറയ്ക്കാം
മാംസം, പാല്‍, വെണ്ണ, തൈര്, ഐസ്‌ക്രീം, പാല്‍ക്കട്ടി, മുട്ട, ബ്രെഡ്, പാസ്ത, ധാന്യങ്ങള്‍, പഴം, ആപ്പിള്‍, കാബേജ്, ഉരുളക്കിഴങ്ങ്, ചോളം, മധുരമുളളവ, കോഫി, ചായ, സോഡ, മദ്യം, എന്നിവയെല്ലാം ചുമയെ വര്‍ധിപ്പിക്കും.
എണ്ണയില്‍ വറുത്ത വിഭവങ്ങള്‍, എണ്ണപ്പലഹാരങ്ങള്‍ പോലുളളവ ചുമയുളളവര്‍ ഒഴിവാക്കുന്നതാണു നല്ലത്. പ്രത്യേകിച്ച് വൈകുന്നേരങ്ങളില്‍ അമിതമായ കഫപ്രശ്‌നമുളളവര്‍ പാലും പാലുല്‍പന്നങ്ങളും ഒഴിവാക്കണം. ഇവര്‍ മുട്ട കഴിക്കാത്തതാണ് നല്ലത്. മുട്ട കഴിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് ഒരു കോഴിമുട്ടയ്ക്ക് പകരം ഒരു കാടമുട്ട കഴിക്കാം.