തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ‘കാരുണ്യ ബെനവലന്റ് ഫണ്ട്’ ആരോഗ്യ പരിരക്ഷ പദ്ധതിയുടെ നിര്‍വഹണം ആരോഗ്യ വകുപ്പിന്റെ കീഴില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ഏറ്റെടുത്തു. ചില അധിക സഹായ വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ത്താണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ പുതിയ ചുവടു വയ്പ്. മുമ്പ് ലഭിച്ചിരുന്ന എല്ലാ ആനുകൂല്യങ്ങളും നിലനിര്‍ത്തിക്കൊണ്ടാണ് പദ്ധതി മുന്നോട്ടുപോകുന്നത്.
സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികള്‍ക്ക് 2 ലക്ഷം രൂപയുടെ വരെ ചികിത്സാ സഹായം ഇതിലൂടെ ലഭ്യമാകും. വൃക്ക രോഗികള്‍ക്ക് 3 ലക്ഷം രൂപവരെയുള്ള സൗജന്യ ചികിത്സയാണ് അനുവദിക്കുന്നത്. കാന്‍സര്‍, ഹൃദ്രോഹം, തലച്ചോര്‍ സംബന്ധമായ രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, വൃക്കരോഗങ്ങള്‍, ഹീമോഫീലിയ തുടങ്ങിയവയ്ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.