in , , , , , , , , , , , , ,

കാലാവസ്ഥാ വ്യതിയാനം നിങ്ങളുടെ ഹൃദയത്തെ ദുര്‍ബലപ്പെടുത്തുന്നു

Share this story

പ്രമേഹമുള്ളവരിലും 55 വയസ്സിനു മുകളിലുള്ള പുരുഷന്മാരിലും കാലാവസ്ഥാ വ്യതിയാനങ്ങള്‍ (Climate change) മൂലമുണ്ടാകുന്ന ഹൃദ്രോഗങ്ങള്‍ക്ക് ഉയര്‍ന്ന സാധ്യതയുണ്ടെന്ന് ഹംഗറിയിലെ സെമ്മല്‍വീസ് യൂണിവേഴ്സിറ്റിയുടെ സമീപകാല ഗവേഷണങ്ങള്‍ പറയുന്നു. ഹൃദയ വൈകല്യങ്ങളില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനത്തെക്കുറിച്ചുള്ള ഈ പഠനം, കാര്‍ഡിയോമെറ്റീരിയോളജി (cardiometeorology) എന്ന പുതിയ ശാസ്ത്രശാഖയുടെ ഉദയത്തിലേക്ക് നയിച്ചു. ഹംഗേറിയന്‍ ഗവേഷകര്‍ 2017നും 2021നും ഇടയില്‍ ബുഡാപെസ്റ്റിലെ സെമ്മല്‍വീസ് യൂണിവേഴ്സിറ്റിയുടെ ഹാര്‍ട്ട് ആന്റ് വാസ്‌കുലര്‍ സെന്ററില്‍ 7,230 രോഗികളില്‍ നിന്നുള്ള അക്യൂട്ട് കാര്‍ഡിയോവാസ്‌കുലാര്‍ പ്രശ്നങ്ങള്‍ക്ക് ചികിത്സിച്ച ഡാറ്റ ഉപയോഗിച്ചാണ് സമഗ്രമായ വിശകലനം നടത്തിയത്.

ഹൃദയ സംബന്ധമായ അസുഖങ്ങളില്‍ അന്തരീക്ഷ ഘടകങ്ങള്‍ വഹിക്കുന്ന പങ്ക് കണ്ടെത്തുക, കാലാവസ്ഥ, വായു മലിനീകരണം എന്നിവയില്‍ നിന്ന് ഏറ്റവും അപകടസാധ്യതയുള്ള പ്രത്യേക രോഗി ഗ്രൂപ്പുകളെ തിരിച്ചറിയുകയും ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഗവേഷകര്‍ ഗുരുതരമായ ഹൃദയ രോഗങ്ങള്‍, രോഗികളുടെ പ്രായം, ലിംഗഭേദം, ഹൃദയ സംബന്ധമായ അപകട ഘടകങ്ങള്‍ (ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, മുന്‍കാല ഹൃദയ രോഗങ്ങള്‍ എന്നിവ) ദിവസേനയുള്ള ആശുപത്രിയില്‍ പ്രവേശനം തമ്മിലുള്ള ബന്ധം, അഞ്ചുവര്‍ഷത്തെ അന്തരീക്ഷ പാരാമീറ്ററുകള്‍ എന്നിവയും ഗവേഷകര്‍ നിരീക്ഷിച്ചിരുന്നു.

അന്തരീക്ഷ പാരാമീറ്ററുകള്‍ ബാധിക്കുന്ന ഏറ്റവും ദുര്‍ബലരായ ഗ്രൂപ്പാണ് പ്രമേഹമുള്ള വ്യക്തികള്‍ എന്ന് കണ്ടെത്തലുകള്‍ എടുത്തുകാണിക്കുന്നു. കൂടാതെ, 55 വയസ്സിനു മുകളിലുള്ള ആളുകള്‍ക്ക് ചെറുപ്പക്കാരെ അപേക്ഷിച്ച് താപനിലയിലെ ഏറ്റക്കുറച്ചിലുകള്‍ കാരണം ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആംസ്റ്റര്‍ഡാമില്‍ നടന്ന യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിസ്റ്റുകളുടെ വാര്‍ഷിക കോണ്‍ഗ്രസിലും നവംബറില്‍ ലണ്ടനിലെ സെമ്മല്‍വീസ് സര്‍വകലാശാലയില്‍ നടന്ന ആമുഖ പരിപാടിയിലും ഹംഗേറിയന്‍ ഗവേഷകര്‍ തങ്ങളുടെ കണ്ടെത്തലുകള്‍ അവതരിപ്പിച്ചു.

യൂറിനറി ഇന്‍ഫെക്ഷന്‍ സ്ഥിരമായി വരുന്നുണ്ടോ? എങ്കില്‍ ശ്രദ്ധിക്കണം

കുട്ടികളുടെ ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ടത്