പിഞ്ചുകുഞ്ഞുങ്ങളുടെ ഉറക്കം കണ്ടിരിക്കാന്‍തന്നെ എല്ലാവര്ക്കും സന്തോഷമുള്ള കാര്യമാണ്. രണ്ടുവയസിനിടയില് പകലുറക്കം ഉള്‍പ്പെടെ കുഞ്ഞുങ്ങള്‍ ഏകദേശം 14 മണിക്കൂര്‍ വരെ ഉറങ്ങാറുണ്ടത്രേ. ഏകദേശം 18 മാസത്തിനു ശേഷം രണ്ടുതവണത്തെ പകലുറക്കത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിത്തുടങ്ങും. രാവിലെ ഉറങ്ങാന്‍ തയ്യാറാതെ ഉച്ചതിരിഞ്ഞുള്ള ഉറക്കത്തിലേക്ക് വഴിമാറ്റാനാരംഭിക്കും.
ഒരു വയസ്സുമുതല്‍ 2 വരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ ഉറക്കം ശരിയായി നടക്കണമെങ്കില്‍ രക്ഷിതാക്കളുടെ ശ്രദ്ധയും ഒപ്പമുണ്ടാകണം. തൊട്ടില് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കാരണം ഉറക്കത്തിനിടെ പലപ്പോഴും കുഞ്ഞുങ്ങള്‍ ഉണരാനും വളരെനേരം ഉണര്‍ന്നുതന്നെ കിടക്കാനും കളിക്കാനുമൊക്കെ ശ്രമിക്കും. അതുകൊണ്ടുതന്നെ നേര്‍ത്ത നീണ്ട തുണിത്തരങ്ങള്‍ തൊട്ടിലിനുള്ളില്‍ ഇടാതിരിക്കുന്നതാണ് ഉചിതം. കുഞ്ഞിന്റെ ശരീരത്തില്‍ ചുറ്റിപ്പോകാത്ത വിധത്തിലുള്ള പുതപ്പുകളോ തുണിത്തരങ്ങളോ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ചെറിയ കളിപ്പാട്ടങ്ങളും മറ്റും തൊട്ടിലിനുള്ളില്‍ ഇടാതിരിക്കണം. തൊട്ടില്ക്കമ്പില് പൊട്ടിവീഴാതെ സുരക്ഷിതമാക്കി കിലുക്കാംപെട്ടിപോലുള്ള കെട്ടിയിടാം. എന്നാല്‍ കുട്ടിയുടെ കൈ എത്താവിധത്തില് ആയിരിക്കണമത്.
എങ്ങനെ കുഞ്ഞിന്റെ സുഗമായ ഉറക്കത്തിനുള്ള സാഹര്യങ്ങള്‍ എങ്ങനെ ഒരുക്കാമെന്നും അമ്മമാര്‍ അറിഞ്ഞിരിക്കണം. അതായത് നല്ല കുളി പ്രധാനമാണ്. ആഹാരം കൃത്യസമയത്ത് നല്‍കലുമെല്ലാം കുഞ്ഞിന്റെ ഉറക്കത്തെ സ്വാധീനിക്കും.ഇനി രാത്രിയിലത്തെ കാര്യമെടുക്കാം. കുഞ്ഞുങ്ങള്‍ ഉറക്കത്തിനിടെ പലപ്പോഴും ഉണര്‍ന്നേക്കാം. അപ്പോള്‍ തന്നെ അരികില്‍ രക്ഷിതാവിന്റെ സാന്നിധ്യം ഉണ്ടെന്ന് അവര്‍ ഉറപ്പാക്കാറുണ്ട്്. അത് അവര്‍ക്ക് ധൈര്യം നല്കുന്ന കാര്യമായതിനാല്‍ വീണ്ടും കുഞ്ഞുങ്ങള്‍ ഉറക്കത്തിലേക്ക് സമാധാനമായി വഴുതിവീഴും. അമ്മയുടെ സാന്നിധ്യം ഇല്ലെന്നുതോന്നുന്ന ഘട്ടത്തിലാകും അവര്‍ കരയുക. അപ്പോള്‍ ചെറിയ തലോടോ രക്ഷിതാവിന്റെ ശബ്ദമോ അവരെ സമാശ്വസിപ്പിക്കും. വീണ്ടും അവര്‍ തനിയെ ഉറക്കത്തിലേക്കു പോകും. ചെറിയ തൂവാലകൊണ്ട് കുഞ്ഞുങ്ങളുടെ നെറ്റിമുതല്‍ താടിവരെ ലോലമായ സ്പര്‍ശനം മുകളില്‍ നിന്നും താഴേക്ക് നല്കി നോക്കൂ. എത്ര ഉറങ്ങാത്ത കുഞ്ഞും പതിയെ ഉറക്കത്തിലേക്കു വഴുതി വീഴുമെന്ന് ഉറപ്പാണ്.