സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാല് പേര് രോഗമുക്തരായി. കണ്ണൂര്‍ മൂന്ന് കാസര്‍കോട് ഒന്നും കേസുകള്‍ പോസിറ്റീവായി.പോസിറ്റീവ് ആയതില്‍ രണ്ട് പേര് വിദേശത്ത് നിന്നും വന്നവരാണ്. മറ്റു രണ്ടു പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. കണ്ണൂരും കാസര്‍കോടും രണ്ടുപേര്‍ വീതമാണ് ഇന്ന് രോഗമുക്തി നേടിയത്. 151 പേര് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഇതോടൊപ്പം സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകള്‍ പുതുക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ മേലുകാവ്, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാര്‍, ഇടവെട്ടി പഞ്ചായത്തുകള്‍, പാലക്കാട് ജില്ലയില്‍ ആലത്തൂര്‍, മലപ്പുറം ജില്ലയിലെ കാലടി തുടങ്ങിയ സ്ഥലങ്ങളും ഹോട്ട്സ്പോട്ടുകളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
രോഗം പടരുന്നത് തടയുന്നതിനായി സാമൂഹ്യ അകലം കൃത്യമായി പാലിക്കണമെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. മാര്‍ക്കറ്റുകളിലും പൊതു ഇടങ്ങളിലും മാസ്ക് ധരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇത് ശീലമാക്കാന്‍ ചിലയിടങ്ങളില്‍ ജനം മടിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സ്കൂളുകളിലടക്കം മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ ഇടപെടണം.
വിദേശത്ത് നിന്ന് മടങ്ങിവരുന്നവര്‍ക്ക് സൗകര്യങ്ങള്‍ക്കായി സെക്രട്ടറി തല സമിതി രൂപീകരിച്ചിട്ടുണ്ട്. ഓരോ വിമാനത്താവളത്തിലും കളക്ടര്‍ അധ്യക്ഷനായ സമിതിയുണ്ടാകും. വിമാനത്താവളങ്ങള്‍ക്ക് അടുത്തായി തന്നെ പ്രവാസികളെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തും. പ്രവാസികള്‍ കൊണ്ടുവരുന്ന ലഗേജ് സര്‍ക്കാര്‍ ചെലവില്‍ അവരവരുടെ വീട്ടിലെത്തിക്കും. ക്വാറന്റൈന് ചെയ്യുന്നവരെ നിരീക്ഷിക്കും ഇതിനുള്ള ചുമതല ഡിഐജിമാര്‍ക്ക് നല്‍കും.അതേ സമയം രോഗ ലക്ഷണമില്ലാത്തവര്‍ക്ക് വീടുകളിലാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാനാകാത്തവര്ക്ക് സര്‍ക്കാര്‍ സൗകര്യമൊരുക്കും. മടങ്ങിവരുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യുവാനായി നോര്‍ക്ക തയ്യാറാക്കിയ സൈറ്റില്‍ 2.76 ലക്ഷം ആളുകള്‍ 159 രാജ്യങ്ങളില്‍ നിന്ന് പേര് രജിസ്ട്രര്‍ ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു. മറ്റ് സംസ്ഥാനത്തുനിന്നും വരുന്നവര്‍ക്ക് അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി. മറ്റ് സംസ്ഥാനങ്ങളുമായുള്ള ഏകോപന ചുമതല ബിശ്വനാഥ് സിന്‍ഹക്ക് നല്കി.