in , , , , ,

കേരളത്തില്‍ സ്തനാര്‍ബുദ കാന്‍സര്‍ രോഗികള്‍ കൂടുന്നു

Share this story

കേരളത്തില്‍ സ്തനാര്‍ബുദ കാന്‍സര്‍ രോഗികള്‍ കൂടുന്നതായി റിപ്പോര്‍ട്ട്. മലപ്പുറം
ജില്ലയില്‍ ഒരുവര്‍ഷത്തിനിടെ സ്ഥിരീകരിച്ച കാന്‍സര്‍ രോഗികളില്‍ പകുതിയില്‍ അധികവും സ്തന, ഗര്‍ഭാശയഗള കാന്‍സര്‍ ബാധിതരെന്ന് റിപ്പോര്‍ട്ട്.
സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ആരോഗ്യവകുപ്പ് നടത്തിയ പ്രത്യേക പരിശോധനയില്‍ 1,031 പേര്‍ക്ക് കാന്‍സര്‍ കണ്ടെത്തിയപ്പോള്‍ ഇതില്‍ 318 പേര്‍ക്കും ഗര്‍ഭാശയ ഗള കാന്‍സറും 260 പേര്‍ക്ക് സ്തനാര്‍ബുദവും സ്ഥിരീകരിച്ചു.
വായിലെ കാന്‍സര്‍ – 64, മറ്റ് കാന്‍സറുകള്‍ 389 പേര്‍ക്കും കണ്ടെത്തി. 2022 ഏപ്രില്‍ മുതല്‍ 2023 ജൂണ്‍ വരെയുള്ള കണക്ക് പ്രകാരമാണിത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ മാത്രം കണക്കാണിത്. സ്വകാര്യ ആശുപത്രികളില്‍ എത്തുന്നവരെ കൂടി പരിഗണിച്ചാല്‍ എണ്ണം ഇനിയും കൂടിയേക്കും. 00:12 06:54
4,870 ആളുകളില്‍ സ്തനാര്‍ബുദ പരിശോധന നടത്തിയപ്പോള്‍ 404 പേര്‍ മാമോഗ്രാമും 865 പേര്‍ എഫ്.എന്‍.എ.സി (ഫൈന്‍ നീഡില്‍ ആസ്പിറേഷന്‍ സൈറ്റോളജി) പരിശോധനയും ചെയ്തിട്ടുണ്ട്. 3,052 പേര്‍ ഗര്‍ഭാശയഗള അര്‍ബുദ പരിശോധന നടത്തി.
2,437 പേര്‍ പാപ്‌സ്മിയര്‍ പരിശോധനയ്ക്ക് വിധേയരായി. 3,483 പേരിലാണ് വായിലെ അര്‍ബുദ പരിശോധന നടത്തിയത്. ഇതില്‍ 181 പേര്‍ ഓറല്‍ ബയോപ്‌സി ചെയ്തു.കാന്‍സറില്‍ മുന്നില്‍ജില്ലയില്‍ കാന്‍സര്‍ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ളവരില്‍ ആശ വര്‍ക്കര്‍മാര്‍ മുഖേനെ ‘ശൈലി ആപ്പ്’ വഴി ആരോഗ്യ വകുപ്പ് സര്‍വേ നടത്തിയിരുന്നു.
62,310 പേര്‍ക്ക് കാന്‍സര്‍ സാദ്ധ്യതയുള്ളതായി കണ്ടെത്തി. ഗര്‍ഭാശയഗള കാന്‍സര്‍, സ്തനാര്‍ബുദം, വദനാര്‍ബുദം എന്നീ വിഭാഗങ്ങളിലാണ് ഏറെയും. സംസ്ഥാനത്ത് കാന്‍സര്‍ ലക്ഷണങ്ങളുള്ളവരെ കൂടുതല്‍ കണ്ടെത്തിയതും മലപ്പുറത്താണ്.
പ്രമേഹം, രക്തസമ്മര്‍ദ്ദം, ടി.ബി സാദ്ധ്യതയുള്ളവര്‍, ശ്വാസകോശ രോഗ സാദ്ധ്യതയുള്ളവര്‍, 60 വയസിന് മുകളിലുള്ളവര്‍, കിടപ്പിലായവര്‍, വീട്ടിനകത്ത് തന്നെ കഴിയുന്നവര്‍ എന്നിവരെയാണ് പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കിയത്.

എല്ലുകളെ ബാധിക്കുന്ന ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍

യുവാക്കളോട് പിണങ്ങി ഹ്യദയം