കേരളത്തില്‍ സാംക്രമിക-സാംക്രമികേതര രോഗങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ട്. ഡെങ്കി, ചിക്കുന്‍ഗുനിയ, ലെപ്റ്റോസ്പൈറോസിസ്, മലേറിയ, ഹെപ്പറ്റൈറ്റിസ്, എച്ച്1 എന്‍1 തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ നിയന്ത്രിക്കപ്പെട്ടിരുന്നുവെങ്കിലും ഇവയെല്ലാം വീണ്ടുമെത്തിയത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അത് മരണത്തിനും, കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഡെങ്കി, മലേറിയ, ജാപ്പനീസ് എന്പെശലൈറ്റിസ്, സ്ക്രൂബ് ടൈഫസ് മുതലായ കൊതുകുജന്യ രോഗങ്ങള്‍ പലജില്ലകളിലും ഗണ്യമായി കൂടി. വിവിധ തരത്തിലുള്ള വയറിളക്കരോഗങ്ങള്‍, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ ജലജന്യ അണുബാധകള്‍ പല ജില്ലകളിലും നിരന്തരമായ കണ്ടുവരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കുറവ് രേഖപ്പെടുത്തിയിരുന്നു. കോളറ ചില ജില്ലകളില്‍ കൂടുതലായി കാണുന്നു. വര്‍ഷങ്ങളോളം പരിശ്രമിച്ചിട്ടും ഡിഫ്തീരിയയും വില്ലന്‍ചുമയും പോലുള്ള, വാക്സിന്‍മൂലം തടയാനുള്ള രോഗങ്ങള്‍ ഇനിയും നിര്‍മാജ്ജനം ചെയ്യേണ്ടിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നത്.
ജീവനു ഭീഷണിയായിട്ടുള്ള അര്‍ബുദം, പ്രമേഹം, കാര്‍ഡിയോവാസ്കുലാര്‍ രോഗങ്ങള്‍, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ എന്നിവ നിയന്ത്രിച്ചില്ലെങ്കില്‍ ഭാവിയില്‍ ഉണ്ടാകാനിടയുളള കഷ്ടനഷ്ടങ്ങള്‍ വളരെ വലുതായിരിക്കും. പ്രായാധിക്യവും ജീവിതരീതികളും ഇതിനെ സ്വാധീനിക്കുന്നു. താഴ്ന്ന വരുമാനക്കാരെ സംബന്ധിച്ച് മരുന്നുകളുടെ ഉയര്‍ന്ന വിലയും ചികിത്സയ്ക്കാവശ്യമായ സുദീര്‍ഘമായ കാലപരിധിയും വമ്പിച്ച സാമ്പത്തിക ബാധ്യത വരുത്തുന്നതാണ്.
in HEALTH, SOCIAL MEDIA