ദക്ഷിണ കൊറിയയില്‍ രോഗം വരാതിരിക്കാനായി സംഘടിപ്പിച്ച സുവിശേഷ യോഗത്തില്‍ പങ്കെടുത്ത 9000 പേര്‍ക്കും കൊറോണ ബാധ ലക്ഷണങ്ങളെന്നു റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് സുവിശേഷ യോഗം സംഘടിപ്പിച്ച കൊറിയന്‍ മതനേതാവും പാസ്റ്ററുമായ ലീ മാന്‍ ഹീ(88)ക്കെതിരേ സര്‍ക്കാര്‍ കേസെടുത്തു. വൈറസ് ബാധ പടര്‍ത്തിയെന്ന പരാതിയെ തുടര്‍ന്നാണ് കേസ്. സോള്‍ നഗരസഭയാണ് പാസ്റ്റര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഷിന്‍ചെയോഞ്ചി ചര്‍ച്ച് ഓഫ് ജീസസ് അധ്യക്ഷനായ ലീ മാന്‍ ഹീക്കെതിരെ നരഹത്യക്കാണ് കേസ്. അദ്ദേഹത്തോടൊപ്പം 11 അനുയായികളും നരഹത്യയുടെ പേരിലുള്ള നിയമ നടപടി നേരിടേണ്ടി വരും. താന്‍ ‘മിശിഹാ’ ആണെന്ന് അവകാശപ്പടുന്ന ലീ മാനെയും പരിശോധനയ്ക്കു വിധേയനാക്കിയിട്ടുണ്ട്. തന്റെ യോഗത്തില്‍ പങ്കെടുത്താല്‍ രോഗബാധ ഭയക്കേണ്ടതില്ലെന്നു ലീ പറഞ്ഞിരുന്നു.കഴിഞ്ഞ മാസമാണ് ലീ മാന്‍ രോഗം പടരുന്നതിന് കാരണമായ മതസമ്മേളനം നടത്തിയത്. ലീ ദെയ്ഗുവില്‍ നടന്ന സമ്മേളനത്തില്‍ ആകെ സംബന്ധിച്ച 9000 പേരിലും കൊറോണ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇതു ചട്ടങ്ങള്‍ ലംഘിച്ച് നടത്തിയ സമ്മേളനമാണെന്ന് കണ്ടെത്തി.തുടര്‍ന്നാണ് പാസ്റ്റര്‍ക്കെതിരെ നടപടിയെടുത്തത്. ഇതുവരെ ദക്ഷിണ കൊറിയയില്‍ കോവിഡ്-19 ബാധിച്ച് 21 പേരാണ് മരിച്ചത്. 3730 പേര് ചികിത്സയിലാണ്. ഇവരില്‍ പകുതിയും ലീ മാന്‍ ഹീയുടെ അനുയായികളാണെന്ന് അധികൃതര്‍ അറിയിച്ചു.
in FEATURES, HEALTH, SOCIAL MEDIA