കൊല്ലത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ആരോഗ്യപ്രവര്‍ത്തകയ്ക്ക്. കല്ലുവാതുക്കല്‍ സ്വദേശിയായ ഇവര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന് പുറമെ ആശാവര്‍ക്കര്‍ കൂടിയാണ്. ജോലിയുടെ ഭാഗമായി നിരവധി പേരെ സന്ദര്‍ശിച്ചിട്ടുണ്ട്. നേരത്തെ ചാത്തന്നൂരില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
ഇവര്‍ മൂന്നുപേരും രോഗമുക്തി നേടിയിട്ടുണ്ട്. കൊല്ലത്ത് ആകെ 3035 പേരാണ് നിരീക്ഷണത്തിലുളളത്. ഇതില്‍ 3793 പേര് വീടുകളിലും 44 പേര് ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്.
സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര് വിദേശത്ത് നിന്നും (ഒരാള്‍ കുവൈറ്റ്, ഒരാള്‍ യു.എ.ഇ.) 10 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ഇതില്‍ 7 പേര് തമിഴ്നാട്ടില്‍ നിന്നും 3 പേര് മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 62,529 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 61,855 പേര് വീടുകളിലും 674 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 159 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.