കോവിഡ് 19 പ്രതിരോധത്തിനായുള്ള വാക്‌സിന്‍ പരീക്ഷണത്തിന്റെ നിര്‍ണായക ഘട്ടങ്ങളിലാണ് ഇപ്പോള്‍ ഓക്‌സ്ഫഡ് സര്‍വകലാശാല. ഓക്‌സ്ഫഡിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരീക്ഷണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന സംഘത്തില്‍ ഒരു മലയാളി കോട്ടയംകാരിയുമുണ്ടെന്നത് ഏറെ അഭിമാനമുണ്ടാക്കുന്നതാണ്. കോട്ടയം പാമ്പാടിയിലെ ജോസഫ് കുര്യാക്കോസിന്റെയും മറിയാമ്മ ജോസഫിന്റെയും മകള്‍ രേഷ്മ ജോസഫ് കൈലാത്താണ് വാക്‌സിന്‍ പരീക്ഷണ സംഘത്തിലെ മലയാളി സാന്നിധ്യം.
കോട്ടയത്തും റിയാദിലുമായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്‍, നോട്ടിങ്ങാം ട്രെന്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ബയോമെഡിക്കല്‍ സയന്‍സില്‍ തുടര്‍പഠനം. 2 വര്‍ഷം മുന്‍പാണ് ഓക്‌സ്ഫഡില്‍ ചേരുന്നത്. നിജിന്‍ ജോസാണു രേഷ്മയുടെ ഭര്‍ത്താവ്. മാതാപിതാക്കളും സഹോദരങ്ങളുമൊത്ത് ഇരുവരും യുകെയിലെ ബാന്‍ബറിയിലാണു താമസം.
ലോകത്തിനു മുന്നില്‍ പ്രതീക്ഷയുടെ വെളിച്ചമായാണ് ആ വാര്‍ത്ത വന്നത്.’കോവിഡിനെതിരെയുള്ള വാക്‌സിന്‍ പരീക്ഷണത്തില്‍ ഓക്‌സ്ഫഡ് സര്‍വകലാശാല മുന്നേറുന്നു വെന്നത്. ഈ മാസം 23 നാണ് വാക്‌സിന്‍ മനുഷ്യനില്‍ പരീക്ഷിച്ചത്.
കോവിഡ് 19 പ്രതിരോധം: ആ വാക്‌സിനു പിന്നിലുമുണ്ട് ഒരു മലയാളി
കോവിഡിന് മുന്നില്‍ പകച്ച് അമേരിക്ക; 24 മണിക്കൂറിനിടെ 2300ലേറെ മരണം
അമേരിക്കയില്‍ ആകെ മരണസംഖ്യ ഇരുപത്തി അയ്യായിരത്തോട് അടുക്കുകയാണ്. മൊത്തം ആറ് ലക്ഷത്തിലധികം രോഗബാധിതരില്‍ രണ്ട് ലക്ഷത്തിലധികം രോഗികളും ന്യൂയോര്‍ക്കിലാണ്.
ലോകത്ത് കോവിഡ് മരണം ഒരു ലക്ഷത്തി ഇരുപത്തിയാറായിരം കടന്നു. രോഗബാധിതര്‍ 20 ലക്ഷത്തോടടുക്കുകയാണ്. കോവിഡ് അതിവേഗം പടരുന്ന അമേരിക്കയില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമായി തുടരുകയാണ്.
കോവിഡിന് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് അമേരിക്ക. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം മരിച്ചത് 2300ലധികം ആളുകളാണ്. ഒരാഴ്ചക്കുള്ളിലെ ഏറ്റവും കൂടിയ മരണനിരക്കാണിത്. ആകെ മരണസംഖ്യ ഇരുപത്തി അയ്യായിരത്തോട് അടുക്കുകയാണ്. മൊത്തം ആറ് ലക്ഷത്തിലധികം രോഗബാധിതരില്‍ രണ്ട് ലക്ഷത്തിലധികം രോഗികളും ന്യൂയോര്‍ക്കിലാണ്. ന്യൂയോര്‍ക്കില്‍ മാത്രം ഇന്നലെ മരിച്ചത് എണ്ണൂറോളം പേരാണ്.
സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും രോഗ വ്യാപന തോത് ദിനം പ്രതി കൂടുകയാണ്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് സ്‌പെയിനിലാണ്. ജര്‍മനിയില്‍ രോഗവ്യാപനത്തിന്റെ തോതില്‍ രണ്ടു ദിവസങ്ങളിലായി നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ രാജ്യം ബ്രിട്ടനാണ്. ബ്രിട്ടനില്‍ മരണ നിരക്കിലും രോഗവ്യാപന തോതിലും വലിയ വര്‍ധനയാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.
അതേസമയം കോവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ ഇന്നലെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. 210ലധികം രാജ്യങ്ങളിലായി നാല് ലക്ഷത്തിലധികം ആളുകള്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.