in

ക്യാന്‍സറിനെ തടഞ്ഞു നിര്‍ത്താന്‍ ചില മാര്‍ഗ്ഗങ്ങള്‍

Share this story

ക്യാന്‍സര്‍ എന്തുകൊണ്ടാണ് ഉണ്ടാവുന്നത് എന്നതിന്റെ യഥാര്‍ത്ഥ കാരണങ്ങളെപ്പറ്റി വൈദ്യശാസ്ത്രത്തിന് പൂര്‍ണമായി ഇന്നേവരെ ഒരു നിഗമനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. അല്‍പം ശ്രദ്ധിച്ചാല്‍ ക്യാന്‍സറിനെ ഒരു പരിധി വരെ തടഞ്ഞു നിര്‍ത്താന്‍ സാധിക്കും.അത്തരം ചില മാര്‍ഗ്ഗങ്ങളാണ് ചുവടെ കൊടുത്തിട്ടുള്ളത്.

. ഭക്ഷ്യ വസ്തുക്കള്‍ ഫംഗസ് ബാധ വരാതെ സൂക്ഷിക്കുക.

. പഞ്ചസാര, ഉപ്പ് എന്നിവയുടെ അമിതമായ ഉപയോഗം ഒഴിവാക്കുക.

. ഭക്ഷണത്തില്‍ മൈക്രോന്യൂട്രിയന്റ്സ് എന്ന പോഷകഘടകങ്ങളുടെ അളവ് കൂട്ടുക.

. കൊഴുപ്പുകൂടിയ ഭക്ഷണവും മധുരവും വര്‍ജ്ജിക്കുക.

. പച്ചക്കറികളും പഴങ്ങളും നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

. ശരീരഭാരം അമിതമായി കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യരുത്.
പതിവായി വ്യായാമം ചെയ്യുക.

. ചായ, പ്രത്യേകിച്ച് ഗ്രീന്‍ ടീ ക്യാന്‍സര്‍ തടയാന്‍ സഹായികമായ ഒന്നാണ്. ഇതിലെ ആന്റിഓക്സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്.

. ട്യൂമറിന് കാരണമാകുന്ന കോശങ്ങളെ നശിപ്പിക്കാനുള്ള ശക്തി കൂണിനുണ്ട്. ഇവ ക്യാന്‍സറിനെതിരെയുള്ള പ്രതിരോധശേഷി നല്‍കാനും സഹായിക്കുന്നു.

. വലിയൊരുവിഭാഗം ആളുകള്‍ ക്യാന്‍സറിന് ഇരയായി മാറുന്നത് അമിതമായ സൂര്യപ്രകാശമേല്‍ക്കുന്നതിലൂടെയാണ്. തുറന്ന സ്ഥലങ്ങളില്‍ ഉയര്‍ന്ന അളവില്‍ സൂര്യപ്രകാശമേല്‍ക്കേണ്ടി വരുന്നവര്‍ അതിനെതിരെ മുന്‍കരുതലെടുക്കാന്‍ ശ്രദ്ധിക്കുക.

. ക്യാന്‍സര്‍ പാരമ്പര്യമായി ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുടുംബത്തില്‍ മുന്‍പ് ആര്‍ക്കെങ്കിലും ക്യാന്‍സര്‍ വന്നിട്ടുണ്ടെങ്കില്‍ അത് മനസിലാക്കി വേണ്ടുന്ന മുന്‍കരുതലുകളെടുക്കണം.

കടുത്ത മാനസിക സമ്മര്‍ദം അമിത വണ്ണത്തിലേക്ക് നയിക്കും

ഇത്തിരി ശ്രദ്ധിച്ചാല്‍ പ്രമേഹത്തെ വരുതിയില്‍ നിര്‍ത്താം (diabetes)