ഗര്‍ഭിണിയായ സീരിയല്‍ താരം എട്ടാമാസം ഹാര്‍ട്ട് അറ്റാക്ക് കാരണം മരിച്ചുവെന്ന വാര്‍ത്ത മീഡിയകളില്‍ നാം വായിച്ചു കാണും. കേള്‍ക്കുമ്പോള്‍ തന്നെ വല്ലായ്മ തോന്നുന്ന ഈ വാര്‍ത്ത വായിക്കുമ്പോള്‍ ഗര്‍ഭധാരണവും ഹാര്‍ട്ട് അറ്റാക്കും തമ്മില്‍ ബന്ധമുണ്ടോ, അറ്റാക്കിന് കാരണം ഗര്‍ഭധാരണമാണോ തുടങ്ങിയ പല സംശയങ്ങളും നമുക്ക് തോന്നുന്നത് സാധാരണയുമാണ്. വാസ്തവത്തില്‍ ഹൃദയാരോഗ്യവും ഗര്‍ഭധാരണവും തമ്മില്‍ ഏത് വിധേനയാണ് ബന്ധപ്പെട്ടിരിയ്ക്കുന്നത് എന്നറിയാം.
പ്രസവത്തില്‍
ഗര്‍ഭകാലത്ത് ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും കൂടുതല്‍ അധ്വാനിയ്ക്കേണ്ടി വരുന്നു. ഈ സമയത്ത് രക്തത്തിന്റെ അളവ് 30 മുതല്‍ 50 ശതമാനം വരെ വര്‍ദ്ധിയ്ക്കുന്നു. ഓരോ മിനിറ്റിലും ഹൃദയം കൂടുതല്‍ രക്തം പമ്പ് ചെയ്യുന്നു. ഹൃദയമിടിപ്പ് വര്‍ദ്ധിയ്ക്കുന്നു. ഗര്‍ഭകാലത്ത് മാത്രമല്ല, പ്രസവ സമയത്തും ഹൃദയത്തിന് കൂടുതല്‍ സമ്മര്‍ദമനുഭവപ്പെടുന്നു. പ്രത്യേകിച്ചും നോര്‍മല്‍ പ്രസവത്തില്‍ പുഷ് ചെയ്യേണ്ട ഘട്ടത്തില്‍. ഈ സ്ട്രെസ് പ്രസവശേഷം ക്രമേണ കുറഞ്ഞ് വരുന്നു.
ഹൃദയത്തിന്
ഹൃദയത്തിന് ഗര്‍ഭകാലത്തോട് അനുബന്ധിച്ചുണ്ടാകുന്ന പ്രശ്നങ്ങള്‍ പലതാണ്. ഹൃദയമിടിപ്പിനുണ്ടാകുന്ന പ്രശ്നങ്ങളാണ് ഒന്ന്. അരിത്തിമിയ എന്നു പറയാം. ഹൃദയമിടിപ്പ് വല്ലാതെ കൂടുകയോ കുറയുകയോ ചെയ്യുന്നു. അതായത് സാധാരണ ഹൃദയമിടിപ്പ് താളം തെറ്റുന്നു. ഇത് ബ്ലഡ് ക്ലോട്ടിലേക്ക് നീങ്ങാം. ബ്ലഡ് ക്ലോട്ട് മറ്റ് ഹൃദയ പ്രശ്നങ്ങള്‍ക്കും സ്ട്രോക്കിനുമെല്ലാം വഴിയൊരുക്കുകയും ചെയ്യും.
ഹൃദയവാല്‍വിലുണ്ടാകുന്ന ചെറിയ വടുക്കള്‍
ഹൃദയവാല്‍വിനുണ്ടാകുന്ന പ്രശ്നമാണ് മറ്റൊന്ന്. ഗര്‍ഭകാലത്ത് ഹൃദയവാല്‍വിലുണ്ടാകുന്ന ചെറിയ വടുക്കള്‍ ഗര്‍ഭകാല സങ്കീര്‍ണതകള്‍ക്കും കാരണമാകുന്നു വാല്‍വ് പ്രവര്‍ത്തനം നേരെയല്ലെങ്കില്‍ ഗര്‍ഭകാലത്ത് വര്‍ദ്ധിയ്ക്കുന്ന രക്തപ്രവാഹം താങ്ങാന്‍ ബുദ്ധിമുട്ടുണ്ടാകും. ആര്‍ട്ടിഫിഷ്യല്‍ വാല്‍വ് ഘടിപ്പിച്ചിരിയ്ക്കുന്നവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുമുണ്ടാകും. മാത്രമല്ല, വാല്‍വ് പ്രശ്നങ്ങള്‍ ഹൃദയത്തിന്റെ ലൈനിംഗിനുണ്ടാകുന്ന ഇന്‍ഫെക്ഷന്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. ഇത് ജീവന് തന്നെ അപകടമാകാം
കണ്‍ജങ്ടീവ് ഹാര്‍ട്ട് ഫെയിലിയര്‍
കണ്‍ജങ്ടീവ് ഹാര്‍ട്ട് ഫെയിലിയര്‍ എന്ന അവസ്ഥ ഗര്‍ഭകാലത്തുണ്ടാകാം. ഇതോടെ രക്തത്തിന്റെ പമ്പിംഗ് വേണ്ട രീതിയില്‍ നടക്കുന്നില്ല. ഗര്‍ഭകാലത്ത് ഈ പ്രശ്നം വര്‍ദ്ധിയ്ക്കാം. ഇതുപോലെ ജന്മനാ ഹൃദയപ്രശ്നങ്ങളുള്ള ഗര്‍ഭിണികളുടെ കുഞ്ഞിനും ഇതേ അവസ്ഥയുണ്ടാകാനുള്ള സാധ്യതയേറെയാണ്. മാത്രമല്ല, ഇത്തരം ഹൃദയ പ്രശ്നങ്ങള്‍ മാസം തികയാതെയുള്ള പ്രസവത്തിനും വഴിയൊരുക്കുന്നു. ഇതിനാല്‍ തന്നെ ചില പ്രത്യേക ഹൃദയ പ്രശ്നങ്ങളെങ്കില്‍ ഇത്തരം സ്ത്രീകള്‍ ഗര്‍ഭം ധരിയ്ക്കുന്നത് അപകടവുമാണെന്ന് വൈദ്യശാസ്ത്രം പറയുന്നു.